തിരുവനന്തപുരം:സംസ്ഥാനത്തെ ആയൂര്‍വേദ രംഗത്തെ പുരോഗതി രാജ്യത്തിന് മാതൃകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍. ആയൂര്‍വേദ ചികിത്‌സാ രംഗത്തെ മികച്ച ഡോക്ടറര്‍മാര്‍ക്ക് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയൂര്‍വേദ മേഖലയ്ക്ക് കൂടുതല്‍ പരിഗണനയും സുരക്ഷിതത്വവും സര്‍ക്കാരില്‍ നിന്നും ലഭിച്ചു. ആരോഗ്യമേഖലയിലെ പുരോഗതിക്കായി ബജറ്റില്‍ 1013 കോടി നീക്കിവച്ചു. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ആയൂര്‍വേദ രംഗം കൂടുതല്‍ ശ്രദ്ധചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ആയൂര്‍വേദ രംഗത്തെ വിവിധ ചികിത്സയ്ക്കുള്ള സമഗ്രസംഭാവനയ്ക്ക് ഡോ. കെ. മാലതി, ഡോ. ടി എന്‍ യതീന്ദ്രന്‍, ഡോ. എ. മനോജ്കുമാര്‍, ഡോ. സി. രഘുനാഥന്‍നായര്‍, ഡോ. വി. ശ്രീകുമാര്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി അവാര്‍ഡ് നല്‍കി. ഡോ. എം. ബീന സ്വാഗതം പറഞ്ഞു. ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി ശിവദാസ്, ഡോ. വി. എന്‍. ഗോപിനാഥന്‍ എന്നിവര്‍ സംബന്ധിച്ചു.