HEALTH30/05/2017

പുകവലിച്ച് ലൈംഗികശേഷി നശിപ്പിക്കണോ ?

പൂഴിക്കുന്ന് സുദേവന്‍, കൗൺസിലർ (സൈക്കോളജി) ഫോ:8848530020
സ്വന്തം, ആരോഗ്യത്തെക്കുറിച്ച് ബോധവാനല്ലാത്ത മനുഷ്യര്‍ ഉണ്ടെങ്കില്‍ മേയ് 31-ന്റെ പ്രാധാന്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. നാം കഴിക്കുന്ന ഏതൊരു ആഹാരത്തിലും നാം അറിയാതെ ഉള്ളില്‍ പോകുന്ന നിരവധി വിഷാംശങ്ങള്‍ ഉണ്ടെന്നാണല്ലോ പലപ്പോഴും കേള്‍ക്കുന്നത്. അതുവഴി നമ്മുടെ ആയുസ് കുറഞ്ഞുകൊണ്ടിരിക്കുകയെന്ന വസ്തുത നാം ചിന്തിച്ചാലും ചിലപ്പോള്‍ അവ ഇന്നത്തെ സാഹചര്യത്തില്‍ പരിഹരിക്കാന്‍ കഴിയാത്തതാകാം. എന്നാല്‍ നാം മനഃപൂര്‍വ്വം തല്‍ക്കാല ആസ്വാദനത്തിനോ ഉന്‍മേഷദായകമെന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലോ ദിനംപ്രതി ഉപയോഗിക്കുന്ന പുകവലിയുടെ കാര്യത്തിലെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. അറിഞ്ഞുകൊണ്ടുതന്നെ ആപത്തിനെ ക്ഷണിച്ചുവരുത്തുന്ന മനുഷ്യര്‍ 'പുകവലി ആരോഗ്യത്തിന് ഹാനികരമാണ്' എന്ന സര്‍ക്കാര്‍ പരസ്യംപോലും നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്യുന്നത്.

പുകവലി ലൈംഗികശേഷിവരെ നശിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തായ്‌ലന്റില്‍ സിഗററ്റു പാക്കറ്റുകളില്‍ മുന്നറിയിപ്പു നല്‍കുന്ന പരസ്യവും നടത്തിവരുന്നു.

പുകവലിയും, പുകയില ചവയ്ക്കുന്നതിന്റെയും ദോഷങ്ങള്‍ തിരിച്ചറിയാത്ത മനുഷ്യര്‍ ഇന്നും യഥേഷ്ടം അവയുടെ ഉപയോഗം തുടരുകയാണല്ലോ. ഇത് ശ്വാസകോശ കാന്‍സറിനും, വായിലെ അസുഖങ്ങള്‍ക്കും കാരണമാണെന്ന് വ്യക്തമായിതെളിയിച്ചിട്ടുള്ളതാണ്. കൂടാതെ ഹൃദയത്തെയും ശ്വാസകോശത്തേയും ബാധിക്കുന്ന മറ്റ് നിരവധി രോഗങ്ങള്‍ക്കും പുകയിലയുടെ ഉപയോഗം വഴിയൊരുക്കുന്നു.

പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്തു നില്‍ക്കുന്ന വ്യക്തിക്കോ, വീട്ടില്‍ പുകയില ഉപയോഗിക്കുന്നവരാൽ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോവരെ പുക ശ്വസിച്ച് പലതരം അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.

പുകവലിമൂലം ലോകത്ത് പ്രതിവര്‍ഷം 25 ലക്ഷംപേര്‍ മരണപ്പെടുന്നുണ്ടെന്നാണ് പറയുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള്‍ വില്ക്കുന്നത്കുറ്റകരമാക്കുകയും, പൊതുനിരത്തില്‍ പുകവലിച്ചാല്‍ ശിക്ഷയും ഉള്ള നമ്മുടെ നാട്ടില്‍ കൂടുതലും ഉപയോഗിക്കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മനുഷ്യരാണ്. ഇതുമൂലം ഇവരുടെ ആരോഗ്യവും, സാമ്പത്തികവും തകരുന്ന കാഴ്ചയാണ് ദിനംപ്രതി മനസ്സിലാക്കുന്നത്.

പുകയില ഉല്പാദനത്തില്‍ ലോകത്ത് മൂന്നാംസ്ഥാനത്തുനില്‍ക്കുന്ന ഇന്ത്യയില്‍ ഇതുമൂലം വര്‍ഷംതോറും മൂവായിരത്തിലധികം കോടിരൂപയാണ് കേന്ദ്ര-സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. കൂടാതെ ഈ മേഖലയില്‍ 75 ലക്ഷം പേര്‍ ഉപജീവനവും നടത്തിവരുന്നു. എങ്കിലും പുകവലി തല്‍ക്കാല നേട്ടമായി തോന്നാമെങ്കിലും അത് ഉപയോഗിക്കുന്നവരുടേയും കൂടെയുള്ളവരുടേയും ആരോഗ്യത്തെയാണ് കാര്‍ന്നുതിന്നുന്നതെന്ന വസ്തുത ഇനിയെങ്കിലും മനെസ്സിലാക്കുന്നത് നന്നായിരിക്കും.

അതാണ് ലോകാരോഗ്യ സംഘടന 1988-ല്‍ ഒരു പ്രമേയംവഴി മേയ് 31 ലോക പുകവലി വിരുദ്ധദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ സ്‌പെയിനില്‍ 1492 മുതലേ പുകയില വിരുദ്ധദിനം ആചരിച്ചുതുടങ്ങി. പുകയില ഉപയോഗിക്കുമ്പോള്‍ മനുഷ്യശരീരത്തിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ കൂടിയാണ് ലോകാരോഗ്യ സംഘടന ഈ ദിനം തെരഞ്ഞെടുത്തത്.

നമ്മുടെ വിദ്യാലയങ്ങളിലും, പുതുതലമുറക്കാരിലും ഇന്ന് വന്‍തോതില്‍ പുകയില ഉപയോഗം കൂടിവരുന്നത് ശ്രദ്ധിക്കാതിരിക്കരുത്. നിക്കോട്ടിയാനടുബാക്കം എന്ന ശാസ്ത്രനാമത്തിലറിയുന്ന പുകയില ചേര്‍ത്തുണ്ടാക്കുന്ന പൈപ്പ്, സിഗററ്റ്, ചുരുട്ട്, ബീഡി എന്നിവയെല്ലാം മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിച്ചു മരണത്തിലേക്ക് അതിവേഗം എത്തിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ലോകപുകയില വിരുദ്ധദിനം മനുഷ്യന്റെ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ദിനമായി ആചരിക്കാം.

Views: 2306
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024