ഡോ.ആനി ട്വിങ്കിൾ രോഗികളെ പരിശോധിക്കുന്നുതിരുവനന്തപുരം:നിശബ്ദ കൊലയാളി രോഗം എന്നറിയപ്പെടുന്ന
പ്രമേഹം രാജ്യത്ത് ഏറ്റവും കൂടുതൽ നമ്മുടെ കൊച്ചു കേരളത്തിലാണ്. അടുത്ത
മൂന്നു വർഷത്തിനുള്ളിൽ 90 ശതമാനം പുതിയ പ്രമേഹ രോഗികൾ സംസ്ഥാനത്ത്
ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ലോക പ്രമേഹ
ദിനത്തോടനുബന്ധിച്ചുനടന്ന സെമിനാറിൽ ഡോക്ടർമാർ പറഞ്ഞു.
സുഖ
സൌകര്യങ്ങൾ കൂടുന്നതിനനുസരിച്ച് ജീവിതശൈലി രോഗങ്ങളും വര്ധിക്കുന്നു. ഈ
അവസ്ഥയിൽ രോഗം വന്നിട്ട് ചികിത്സിക്കാതെ വരാതെനോക്കുകയാണ് വേണ്ടത്.
വ്യായാമം ശീലിക്കണം. മറ്റൊന്നും ചെയ്തില്ലെങ്കിലും ദിവസവും അരമണിക്കൂർ
നടക്കാൻ സമയം കണ്ടെത്തണം.
ആദ്യം പത്തുമിനുട്ട് പതിയെ നടന്നു
തുടങ്ങി പിന്നെ പത്തുമിനുട്ട് അതിവേഗത്തിൽ കൈ വീശി നടന്നതിനുശേഷം അവസാനത്തെ
പത്തു മിനുട്ട് വേഗത കുറച്ചു വേണം നടപ്പ് മതിയാക്കാൻ.
ഭക്ഷണം
മിതമായും കൃത്യമായും കഴിക്കാൻ ശ്രമിക്കുക. കടയിലെ ഭക്ഷണം,കോളകൾ ഇവ
കഴിവതും ഒഴിവാക്കുക. ഇതുവഴി അമിതവണ്ണം വരാതെയും ഉള്ളര്ക്ക് കുറയ്ക്കാനും
ഒപ്പം രോഗത്തെ ചെറുക്കാനും സാധിക്കുമെന്ന് സെമിനാര് ബോധ്യപ്പെടുത്തി. സെമിനാറിനൊപ്പം പ്രമേഹ രോഗ നിർണയവും ബോധവത്കരണ ചിത്ര പ്രദര്ശനവും വിജെടി ഹാളിൽ നടന്നു.
ആരോഗ്യ
വകുപ്പ്,ദേശീയ ആരോഗ്യ ദൗത്യം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡയബറ്റിസ്, ഐ
എം എ,ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി
കെ മുരളിധരൻ എം എൽ എ യുടെ അധ്യക്ഷതയിൽ ആരോഗ്യ മന്ത്രി വി എസ ശിവകുമാർ
ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍
ഗോകുല്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.രമേഷ് ആര്‍. എന്നിവര്‍ മുഖ്യപ്രഭാഷണം
നടത്തി.
ഐ.ഐ.ഡി. ഡയറക്ടര്‍ മീനു ഹരിഹരന്‍ വിഷയാവതരണം നടത്തി. ഡോ.ഷൈലാബീഗം, ഡോ.അനിതാ
ജേക്കബ്, ഡോ.കെ.ജമുന, ഐഷാ ബേക്കര്‍, ഡോ.എ.വി.ജയകൃഷ്ണന്‍, ഡോ.ജോസ്
ഡിക്രൂസ്, ഡോ.ബി.ഉണ്ണികൃഷ്ണന്‍, ജോണ്‍ ജി.കൊട്ടറ എന്നിവര്‍ ആശംസകള്‍
നേര്‍ന്നു. ഡോ.ബിപിന്‍ കെ.ഗോപാല്‍ കൃതജ്ഞത രേഖപ്പെടുത്തി.
ഒരുമിച്ചു നടക്കാം പ്രമേഹം തടയാം എന്നായിരുന്നു ഈ വര്ഷത്തെ പ്രമേഹ ദിന
മുദ്രാവാക്ക്യം. ഇതിന്റെ ഭാഗമായി രാവിലെ കൂട്ട നടത്തം
സംഘടിപ്പിച്ചിരുന്നു.