HEALTH30/07/2015

സ്ഥിരം എയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും:ആരോഗ്യമന്ത്രി

ayyo news service
തിരുവനന്തപുരം:ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സ്ഥിരം എയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ മൃതസഞ്ജീവനിയുടെ ആഭിമുഖ്യത്തില്‍ ആഭ്യന്തരം, റവന്യൂ മുതലായ സര്‍ക്കാര്‍ വകുപ്പുകളുടെയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അവയവം മാറ്റിവയ്ക്കുന്നതിന് സൗകര്യമുള്ള ഗവ. മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് എയര്‍ ആംബുലന്‍സ് സര്‍വീസുകള്‍ ആരംഭിക്കുക. ഇതു സംബന്ധിച്ച നടപടികള്‍ക്ക് ആക്കംകൂട്ടാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Views: 1896
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024