തിരുവനന്തപുരം:ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ദ്രവ്യഗുണവിജ്ഞാനം ഒ.പി.വിഭാഗത്തില്‍ 12 വയസിനും, 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മുഖക്കുരുവിന് ഫലപ്രദമായ സൗജന്യചികിത്സ നല്‍കും. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിമുതല്‍ ഒരു മണിവരെ ചികിത്സ ലഭിക്കും.