HEALTH25/02/2017

വേനൽ ചൂടും പരീക്ഷാ ചൂടും; കുട്ടികളിലെ അതിസമ്മർദ്ദം എങ്ങനെ ഒഴിവാക്കാം?

പൂഴിക്കുന്ന് സുദേവന്‍, കൗൺസിലർ (സൈക്കോളജി) ഫോ:8848530020
വന്നല്ലോ ഒരു പരീക്ഷക്കാലം. വേനല്‍ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ ചൂട്കൂട്ടാന്‍, ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍'പരീക്ഷ'യെ തലയില്‍ കയറ്റിവക്കുകയല്ലേ വിദ്യാര്‍ത്ഥികളും, അതിലേറെ രക്ഷകര്‍ത്താക്കളും. എന്തിനിത്ര ടെന്‍ഷന്‍; പണ്ടേ പരീക്ഷ എന്നത് വിദ്യാഭ്യാസത്തിന്റെ ഭാഗമായതും, ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ എഴുതി ജയിച്ച് ഉന്നതസ്ഥാനങ്ങളില്‍ എത്തി. ഇതൊന്നും അറിയാത്തവരാണോ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍!  രക്ഷകര്‍ത്താക്കള്‍ മുതിര്‍ന്നവരല്ലേ, എന്താ നിങ്ങളും പരീക്ഷ എഴുതിയവരല്ലേ. പാവം കുട്ടികളെ എന്തിനാ വീര്‍പ്പുമുട്ടിക്കുന്നത്. അവര്‍ ഏതൊരു ബുദ്ധിമുട്ടും അറിയാതെ പഠിച്ച് പരീക്ഷ എഴുതി ജയിച്ചുവരാന്‍ ഇടയാക്കുക.

എല്ലാ കുട്ടികളും ഒരേ മാര്‍ക്കില്‍ ജയിക്കുമോ. ഒരിക്കലുമില്ല. എഴുതുന്നവര്‍ എല്ലാപേരും ജയിക്കണം എന്നാണാഗ്രഹം. എങ്കിലും തോല്‍ക്കുന്നവര്‍ ഉണ്ടാകില്ലേ. ഒരിക്കല്‍ തോറ്റവര്‍ പിന്നീട് ഉന്നതമാര്‍ക്കോടെ ജയിച്ചതായി അറിയില്ലേ.  തോല്‍വി വിജയത്തിന്റെ മുന്നോടിയാണെന്ന് കരുതുക. പിന്നെന്തിനാണ് പരീക്ഷാപേടി. സമാധാനിക്കാന്‍ വേണ്ടി മാത്രം പറഞ്ഞതല്ല. ഓരോ കുട്ടികളിലും അവന്‍ വളര്‍ന്നുവന്ന സാഹചര്യം, മാതാപിതാക്കളുടെ സ്വഭാവങ്ങള്‍, ജന്‍മനാലുള്ള പല വൈകല്യങ്ങള്‍, ബുദ്ധി-ഓര്‍മ്മ എന്നിവയെല്ലാം വ്യത്യസ്ത രീതികളില്‍ കാണാം. അതായത് എല്ലാപേരും ഒന്നുപോലെ ആകണമെന്നില്ലല്ലോ. അപ്പോള്‍ പരീക്ഷാകാലമാകുമ്പോള്‍ മാത്രം എന്തിനാണ് വ്യാകുലപ്പെടുന്നത്. മക്കള്‍ സ്‌കൂളില്‍പോയി തുടങ്ങിയ നാള്‍ മുതല്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കാത്തവരാണ് ഇന്നത്തെ രക്ഷാകര്‍ത്താക്കളധികവും.

കുട്ടികള്‍ക്ക് സ്‌കൂള്‍ജീവിതം ആരംഭിക്കുമ്പോള്‍തന്നെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടം നല്‍കുന്ന പുതിയ ജീവിത സാഹചര്യമോ വിദ്യാഭ്യാസ സമ്പ്രദായമോ, രക്ഷിതാക്കള്‍ കുട്ടികളുടെ മേല്‍ ശ്രദ്ധയില്ലായ്മയോ, അവര്‍ക്ക് കളിക്കാനുള്ള അവസരം നല്‍കാതിരിക്കുകയോ, പഠന വൈകല്യരോഗങ്ങളോ തുടങ്ങിയ നിരവധി കാരണങ്ങളും ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തിന് കോട്ടം സംഭവിക്കാറുണ്ട്. ഇത് അവര്‍ക്ക് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടാന്‍ കഴിയാതെപോകുന്നു. മാത്രമല്ല, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, വീഡിയോഗെയിമുകള്‍ എന്നിവയുടെ അനിയന്ത്രിത ഉപയോഗവും കുട്ടികളുടെ പഠനത്തിന് തടസ്സമാകുന്നു. കൂടാതെ കുട്ടികളുടെ മുന്നില്‍വച്ച് രക്ഷിതാക്കള്‍ പരസ്പരം കലഹിക്കുന്നതും, പിതാവിന്റെ മദ്യപാനവും, ചില രക്ഷിതാക്കളുടെ പഠി....പഠി...... എന്ന ആക്രോശവുമെല്ലാം പഠനതാല്പര്യം കുറയാന്‍ ഇടയാകുന്നു. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രേമവും, നൈരാശ്യവുമെല്ലാം പഠന നിലവാരത്തെ മാത്രമല്ല, ജീവിതത്തെതന്നെ നേര്‍വഴിക്ക് തിരിച്ചുവിടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു.

ഏതൊരു കുട്ടിയും കുടുംബത്തില്‍ നിന്നുമാണ് ഓരോന്നും പഠിച്ചുതുടങ്ങുന്നത്. പ്രത്യേകിച്ചും മാതാപിതാക്കളില്‍ നിന്നുമാണ്. പിന്നീട് സ്‌കൂളും അദ്ധ്യാപകരുമാണ് ഓരോ വിദ്യാര്‍ത്ഥിയുടേയും വഴികാട്ടികളാകുന്നത്. എങ്കിലും കുട്ടിക്ക് പഠനാന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കേണ്ടത് പ്രധാനമായും കുടുംബമാണ്. വിദ്യാര്‍ത്ഥിക്ക് സ്വയം പഠനത്തില്‍ താല്പര്യം ഉണ്ടാകുന്ന മാനസികാവസ്ഥ കുട്ടിക്കാലം മുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. പഠനരീതി, ഓര്‍മ്മശക്തി, ഉറക്കപ്രശ്‌നം, ശാരീരിക വ്യായാമം, ഭക്ഷണരീതി, ദിനചര്യ എന്നീ കാര്യങ്ങളില്‍ അതീവശ്രദ്ധ ആദ്യം ലഭിക്കേണ്ടത് രക്ഷാകര്‍ത്തക്കളില്‍ നിന്നുമാണ്. കൂടാതെ കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന സമീപനവും മാറണം.

ഉദാ: കുട്ടിയെ പരീക്ഷക്ക് മാര്‍ക്ക് കുറയുമ്പോള്‍ പരസ്യമായിശാസിക്കുകയോ ദേഷ്യം കാട്ടുകയോ, മറ്റു കുട്ടികളോട് താരതമ്യം ചെയ്യുകയോ ആണെങ്കില്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കുട്ടിയെ പഠനത്തില്‍ നിന്നും പിന്നോക്കമാക്കാനെ ഇടയാക്കൂ. ഈ വസ്തുത രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടതാണ്. കുട്ടികളുടെ പ്രായവ്യത്യാസമനുസരിച്ച് അവരിലെ മാനസിക നിലയും മാറിക്കൊണ്ടിരിക്കും എന്ന ബോധവും മനസ്സിലാക്കേണ്ടതാണ്. ബുദ്ധിശക്തിയും, ഓര്‍മ്മശക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ പഠനവൈകല്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും പ്രയോജനമുണ്ടാകും. അതിനു മുന്നോടിയായി സ്വന്തം കുട്ടിയില്‍ അമിതലാളനവും, കടുത്ത ശിക്ഷാരീതികളും പൂര്‍ണ്ണമായും ഒഴിവാക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

ഒരു കുട്ടിയ്ക്ക് പഠിക്കാന്‍ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് കണ്ടുപിടിച്ചാല്‍ തീര്‍ച്ചയായും അവന്റെ / അവളുടെ പഠനരീതിക്ക് മാറ്റം വരുത്തുവാനും പരീക്ഷകള്‍ ഭയംകൂടാതെ എഴുതുവാനും ഉന്നതവിജയം നേടാനും ഇടയാക്കും. അതിന് ശാസ്ത്രീയപരമായി ഒരു വിദഗ്ദ്ധന്റെ സഹായവും തേടാവുന്നതാണ്. കൗണ്‍സലിങ്, ബിഹേവിയര്‍ തെറാപ്പി, പ്രശ്‌നപരിഹാരശേഷി എന്നിവയിലൂടെ ഫലം കണ്ടെത്താന്‍ കഴിയും. ചിലപ്പോള്‍ സൈക്കോതെറാപ്പി, യോഗ, മരുന്നുചികിത്സ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പൂര്‍ണ്ണമായും പ്രശ്‌നങ്ങള്‍ നേരെയാക്കാനും കഴിയും. രാജ്യത്തിന്റെ ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് നാളത്തെ ഉത്തമപൗരനായി ഉയരാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം ബോധ്യമാകണം.

Views: 2269
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024