HEALTH25/06/2016

യോഗ ഒരു വെല്ലുവിളി;ശീലിച്ചാൽ രോഗമുക്തിയും, സന്തോഷവും

ayyo news service
രാജേഷ്‌ കുമാർ
ജനങ്ങൾ  ഇന്ന് എറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്‌ട്രെസ് ആണ്.  അതാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേൾക്കുന്ന വാക്കും. പല തരത്തിലുള്ള സ്‌ട്രെസ് നമ്മള്‍ ദിവസവും അനുഭവിക്കുന്നുണ്ട്.   ആ  സ്‌ട്രെസിൽ  നിന്ന്  മോചനം നേടുന്നതിനായി  ഇന്നുള്ള ഏക  പ്രതിവിധിയാണ്  യോഗ.  ലോകമെമ്പാടും അംഗീകരിച്ചുട്ടുള്ള ഭാരതത്തിന്റെ ഒരു സംഭാവനയാണ് യോഗ  എന്ന് യോഗാചര്യനും ഇന്റർനാഷണൽ ശിവാനന്ദ യോഗാ വേദാന്ത തിരുവനന്തപുരം സെന്റെറിന്റെ ഡയറക്റ്ററുമായ  രാജേഷ്‌ കുമാർ പറഞ്ഞു.    ലോക യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് അയ്യോയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.  യോഗ എന്നാല്‍ മനസ്സ് അര്പ്പിച്ചുള്ള വ്യായാമം ആണ്. നമ്മള്‍ ഒരുമണിക്കൂര്‍ യോഗ  ചെയ്യണമെന്നുണ്ടെങ്കില്‍ ശരീരവും മനസ്സും ശ്വസനവുമെല്ലാം ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയണം. 

ഇന്നത്തെ ജീവിത സാഹചര്യത്തില്‍  മനസ്സ് എന്താണെന്നും എങ്ങനെ പ്രവര്ത്തിക്കുന്നു എന്നും ഞാനെന്താണെന്നോ നമ്മളാരും ചിന്തിക്കാറില്ല.     ഭക്ഷണം കഴിക്കുമ്പോഴും , സംസാരിക്കുമ്പോഴും  തുടങ്ങി ഓരോ പ്രവര്‍ത്തികള്‍  ചെയ്യുമ്പോഴും  മനസ്സിന് എന്താണ് ആവിശ്യമെന്നോ  അല്ലെങ്കില്‍ ശരീരം അതിനോട് പ്രതികരിക്കുന്നുണ്ടോ  എന്നും  നമ്മള്‍ ശ്രദ്ധിക്കാറില്ല .  അതു 50 വയസൊക്കെ  കഴിഞ്ഞു ആരോഗ്യം ക്ഷയിച്ചു  തുടങ്ങുമ്പോൾ  അവ  ഓരോരോ രോഗങ്ങളായി തിരിച്ചടിക്കും . അങ്ങനെ അനുഭവപ്പെടുന്ന ശാരീരിക പ്രയാസങ്ങള്‍ നമ്മളെ  മാനസികമായി വളരെയധികം തളർത്തും.  ഇങ്ങനെ ശരീരത്തിനും മനസിനുമുണ്ടാകുന്ന പ്രയാസത്തിന് ഇന്നുള്ള ഒരുത്തമ പരിഹാരമാണ് യോഗ(യോഗാസങ്ങൾ,പ്രാണായാമം,ധ്യാനം). ശരീരത്തിനുവേണ്ടിയുള്ള പരിശീലനമാണ് യോഗയിൽ ആദ്യം .  അതു കുറച്ചു  ദിവസം ചെയ്യുമ്പോള്‍ മാനസ്സികമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങും.  പിന്നീട്  ആത്മീയമായ തലത്തിലേക്ക് അതങ്ങ് മാറും.  ശരീരത്തിന് വേണ്ടി യോഗാസനവും,  മനസസിനുവേണ്ടി പ്രാണായാമവുമാണ് ചെയ്യുന്നത്..

ശരീരം മനസ്സ് ശ്വസനം  എന്നിവയെ  ഒരുപോലെ നിയന്ത്രിക്കുന്ന  കലയാണ് യോഗ .  യോഗ്  എന്നാൽ   യുണിയന്‍  എന്നാണു . ശരീരം മനസ്സ് ആത്മാവ് എന്നിവയുടെ  യുണിയന്‍.   ശരീരത്തിന് പല തരത്തിലുള്ള വ്യായാമം കിട്ടുന്നുണ്ടെങ്കിലും  യോഗയെപ്പോലെ ശാരീരകവും ആത്മീയവുമായി  ഒത്തിണക്കത്തോടെ ചെയ്യാാവുന്ന  മറ്റൊരു   വ്യായാമവും  ഇല്ല .  ഉദാഹരണത്തിന് നമ്മൾ ഓടുകയാണെങ്കിൽ പാട്ടുകേട്ടിട്ടോ, നടക്കുകയാണെങ്കിൽ മറ്റൊരാളോട് സംസാരിച്ചു കൊണ്ടോ ആയിരിക്കും .  അപ്പോൾ ശരീരം കൊണ്ട് ഒരു പ്രവര്ത്തി ചെയ്യുമ്പോള്‍ മനസ്സുകൊണ്ട് വേറൊരു പ്രവര്ത്തി ചെയ്യുകയാണ്.  അതിനെ  ശരിയായ വ്യായാമം എന്ന് പറയാന്‍ കഴിയില്ല.   ശരീരത്തിലെ എല്ലാ അവയവങ്ങളും എല്ലാ ഒർഗൻസും അണ്ടര്‍ ദി കണ്ട്രോള്‍ ഓഫ് ഇന്റലിജന്റ് മൈന്‍ഡിന് കീഴില്‍ നന്നായി ജോലിചെയ്യുമ്പോൾ മാത്രമാണ് യോഗയില്‍ ആരോഗ്യം എന്ന് പറയുന്നത്

മുഖശ്രീ, ശരീരഘടന എന്നിവ നോക്കിയാണ് സാധാരണ നമ്മൾ  ഒരാളെ  ആരോഗ്യവാനെന്നു പറയുന്നത് .   പക്ഷെ അയാളുടെ മനസിനു ആരോഗ്യമുണ്ടോന്നു അറിയില്ല.  ആരോഗ്യം ഉള്ള ഒരാള്‍  എന്ന് പറയുമ്പോള്‍ ശരീരം മാത്രമല്ല  മനസ്സിനും ആരോഗ്യം ഉണ്ടാകണം.   അതായതു പോസിറ്റീവ് തിങ്കിങ്ങ്, സമൂഹത്തോട് കടപ്പാട് കാണിക്കുക,  സത്യസന്ധമായി  ഇരിക്കുക എന്നിവയിലധിഷ്ഠിതമായ  ഡിസിപ്ലിന്‍ ലൈഫ് വിത്ത്‌ ഫിസിക്കലി ആന്‍ഡ് മെന്റലിയാണ് യോഗ കൊണ്ട് ഉദ്ദേശിക്കുന്നത്.  ഇതു പ്രാവർത്തികമാക്കണമെങ്കിൽ  ശരീരവും മനസ്സും ഒരുപോലെ മുന്നോട്ട്  കൊണ്ട് പോകാന്‍ കഴിയണം.

പ്രത്യേകം ഒരു സ്ഥലത്ത്  ആറ് ,ഏഴു  അടി വലിപ്പം വരുന്ന മാറ്റിനകത്ത്  നിന്നുകൊണ്ട്  ചെയ്യേണ്ട ഒന്നാണ് യോഗ.    ശരീരത്തിനും മനസ്സിനും ആ സാഹചര്യത്തോടു പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ടു യോഗ ഒരു വെല്ലുവിളിയാണ്. മൂന്നു മാസത്തെ തുടർ പരിശീലിനം കൊണ്ട് മാത്രമേ ആ വെല്ലുവിളിയെ  തരണം ചെയ്യാന്‍ പറ്റു. കൂടുതൽ ഫലപ്രാപ്തി ആഗ്രഹിക്കുന്നുവെങ്കിൽ ആറുമാസം പരിശീലിക്കണം. അല്ലാതെ മാറ്റമുണ്ടെന്ന് തോന്നുകയാണെങ്കില്‍ അത് മനസ്സിന്റെ ചില തോന്നലുകൾ മാത്രമായിരിക്കും .

യോഗ ചെയ്യാന്‍ വളരെ താല്പര്യത്തോടെ വരുകയും തിരിച്ചു പോകുമ്പോള്‍ അതു വിരസമാണെന്നും തോന്നാം.  അങ്ങനെ തോന്നുമ്പോൾ  കരുതണം   യോഗ ചെയ്യാന്‍ നമ്മൾ തയ്യാർ ആയിട്ടില്ലന്നും മാനസികമായി ആരോഗ്യവന്മാരല്ലെന്നും.   കാരണം യോഗാസനം ചെയ്തു തുടങ്ങുമ്പോൾ  രണ്ടു മൂന്നു ഭയം നമ്മുടെ ഉള്ളിൽ വന്നു കൂടും. ഒന്നു നമ്മളെ ആരോക്കൊയോ  നിയന്ത്രിക്കുന്നു, രണ്ടാമത്  നമ്മളുടെ  കള്ളത്തരങ്ങൾ  കണ്ടു പിടിക്കുപ്പെടാം മൂന്നാമത് നമ്മളുടെ സ്വാതന്ത്ര്യം ഹനിക്കുമോ എന്നിങ്ങനെയുള്ള ഭയങ്ങൾ. ഇവ നമ്മളറിയാതെ ഉള്ളിൽ കടന്നു കൂടുകയൂം മനസ്സ്  യോഗ വേണ്ട എന്ന് പറയുകയും തുടർന്നു ചെയ്യാൻ പറ്റാതെയും വരുന്നു. അതുകൊണ്ട് ആ ഉൾ ഭയത്തെ തരണം ചെയ്യാനുള്ള മനശക്തിയാണ്  ആദ്യമായി ഒരാള്‍ക്ക് ഉണ്ടാകേണ്ടത് .

ഇന്റർനാഷണൽ ശിവാനന്ദ യോഗാ വേദാന്ത സെന്റെറിൽ  ആരോഗ്യവും സന്തോഷവും ഇണചേർന്ന ജീവിത ശൈലിക്കുവേണ്ടി വിഷ്ണു ദേവാനന്ദ സ്വാമികളുടെ അഞ്ചു തത്വങ്ങളാണ് പഠിപ്പിക്കുന്നത് .   1.  ശരിയായ വ്യായാമം - യോഗാസനങ്ങൾ 2. ശരിയായ  ശ്വസനരീതി - പ്രാണായാമം   3. ശരിയായിട്ടുള്ള വിശ്രമം - ശവാസനം 4.ശരിയായിട്ടുള്ള ഭക്ഷണം - സസ്യാഹാരം 5.ശരിയായ ധ്യാനം.

ആസനങ്ങൾ ശരീരത്തിനും,പ്രാണായാമം മനസ്സിനും ആണ് .  ശരീരത്തിന് വിശ്രമം ആവിശ്യമാണ്   ഇല്ലെങ്കിൽ കൂടുതല്‍ കരുത്തോടെ ജോലി ചെയ്യാന്‍ കഴിയില്ല  .     ഉറങ്ങുകയല്ല ചെയ്യുന്നത് അല്ലെങ്കില്‍ ഉണര്ന്നു  ഇരിക്കുയല്ല ചെയ്യുന്നത് അതിനിടയില്‍ ഉള്ള ഒരു പോസ്  ആണ് ശവാസനം.  നമ്മള്‍ രുചി മാത്രം നോക്കി ഭക്ഷണം  കഴിച്ചാല്‍ അനാരോഗ്യവാനായിട്ടിരിക്കും.  ഏതു തരം ഭക്ഷണം കഴിക്കണമെന്നത് നിത്യേന പരിശീലനം കൊണ്ടേ സാദ്ധ്യമാകു.  കഴിക്കുന്ന ഭക്ഷണം ആവിശ്യത്തിനാണോ  അവിശ്യമാണോ എന്നും .  എന്തൊക്കെ ഉണ്ടെങ്കിലും പോസിറ്റീവ് തിങ്കിങ്ങ് ഇല്ലെങ്കിൽ  ഒന്നിലും വിജയിക്കാന്‍ പറ്റില്ല.  ധ്യാനം ചെയ്യുനതുവഴിയാണ് അത് പ്രാപ്തമാകുന്നുതു.   ഈ അഞ്ചു കാര്യങ്ങള്‍ ഫോളോ ചെയ്തു കഴിഞ്ഞാല്‍ ഏറെക്കുറെ ആരോഗ്യവും സന്തോഷവും ഇണചേർന്ന ജീവിത ശൈലി സ്വന്തമാക്കാം.

യോഗ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം .   ബ്രഹ്മമുഹൂര്ത്തത്തിലാണ് സാധാരണയായി യോഗ പരിശീലിക്കേണ്ടത്. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ അതിനു പറ്റാത്തവർ  രാവിലെ 10 മണിക്ക് മുന്‍പ് ചെയ്തു തീര്ക്കുണം. ഭക്ഷണം കഴിച്ചു കൊണ്ട് യോഗ ചെയ്യാന്‍ പാടില്ല.  പരിശീലത്തിനുമുമ്പ്  അമിത ഭക്ഷണം ആണെങ്കില്‍  രണ്ടു രണ്ടര മണിക്കൂര്‍ മുന്‍പ് കഴിച്ചിരിക്കണം .  പഴങ്ങള്‍ ആണെങ്കിൽ ഒരു മണിക്കൂര്‍ മുന്‍പ് കഴിക്കണം . വിശന്നു കൊണ്ട് യോഗ ചെയ്യാന്‍ പാടില്ല.  കാരണം എനര്ജി  ആവിശ്യമാണ്  മറ്റൊന്ന് വിശപ്പിനോടകും ശ്രദ്ധ.  എനര്ജി കുറഞ്ഞു കഴിഞ്ഞാലും  ശ്രദ്ധ മാറിക്കഴിഞ്ഞാലും  യോഗയുടെ ഫലം കിട്ടില്ല .   യോഗ ഒരു ശീലമാക്കണം  ദിവസവും 15 മിനുട്ടെങ്കിലും പരിശീലിക്കണം.  ഒരു ദിവസം ചെയ്തതുകൊണ്ട് വലിയ ഗുണം മോഹിക്കരുത്.  യോഗയുടെ പൂര്ണ  ഫലം കിട്ടണമെങ്കില്‍ എല്ലാ ദിവസവും ചെയ്യണം.  ആഴ്ചയില്‍ അഞ്ചു ദിവസവും  ചെയ്തിരിക്കണം.

ഭക്ഷണം സസ്യാഹാരാമെന്നാണ് യോഗയില്‍ പറയുന്നത്.  അതിൽ  പിന്നെയും വേര്തിരിവ് വരും. യോഗ കൂടുതലായി  പരിശീലിക്കുന്നവരുണ്ടെങ്കിൽ  മുളക് .മസാല, പുളി   ഉപയോഗിക്കാന്‍ പാടില്ല.  ഇവ ചിന്താഗതികളെ ഒരുപാട് സ്വാധിനിക്കും. അതുമൂലം സ്‌ട്രെസ് കൂടും.  അതിലും കൂടുതലായി പ്രാക്ടീസ് ചെയ്യുന്നവർ  ഉള്ളി,വെളുത്തുള്ളി,കായം ഇതൊക്കെ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലതു.  യോഗയിൽ പറയുന്നത് ഓരോ പച്ചക്കറിക്കും അതിന്റേതായ രുചിയുണ്ടെന്നാണ്.  നമ്മള്‍ അതിൽ  മസാല  ചെര്‍ക്കൂന്നതു കാരണം പച്ചക്കറിയുടെ രുചി ആസ്വദിക്കാന്‍ കഴിയുന്നില്ല.   ഒരു പച്ചക്കറിക്ക് ആവിശ്യമുള്ള ഘടകങ്ങൾ അതിലുണ്ട്.    മഞ്ഞൾപ്പൊടി ചേർത്ത് പാചകം  ചെയ്തു കഴിച്ചാൽ മതി.

എല്ലാ പ്രായക്കര്ക്കും യോഗ ചെയ്യാം .  പ്രത്യേക പ്രായ പരിധിയില്ല.    ഏഴു വയസ്സ് മുതല്‍ എത്ര പ്രായം വരെയും തുടരാം. സ്ത്രീകൾ ആര്ത്തവസമയത്ത് ചെയ്യാന്‍ പാടില്ല, അസുഖമുള്ളപ്പോൾ ചെയ്യാന്‍ പാടില്ല. അല്ലാതെ  മറ്റു തടസ്സമില്ല .  ശാരീരിക വൈകല്യം  ഉള്ളവരും   കാഴ്ച വൈകല്യം  ഉള്ളവരും യോഗ  പരിശീലിക്കുന്നുണ്ട്.  വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് യോഗ ചെയ്യുന്നവരുണ്ട്. അവരിലേക്ക് മാനസ്സികാവും ആത്മീയവുമായ ഒരു സ്വാസ്ഥ്യം വളർത്തുകയാണ് യോഗയിലൂടെ ചെയ്യുന്നതെന്നും  രാജേഷ്‌ കുമാർ പറഞ്ഞു
Views: 3012
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024