HEALTH17/06/2015

ഹീമോഫീലിയ രോഗികള്‍ക്ക് മരുന്ന് ആജീവനാന്തം സൗജന്യം

ayyo news service

തിരുവനന്തപുരം:ബി.പി.എല്‍, എ.പി.എല്‍ ഭേദമന്യേ കാരുണ്യ ബനവലന്റ് ഫണ്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ചികിത്സ തേടുന്ന മുഴുവന്‍ ഹീമോഫീലിയ രോഗികള്‍ക്കും ചികിത്സയ്ക്കുള്ള ഫാക്ടര്‍ ഫാക്ടര്‍ VIII, ഫാക്ടര്‍ IX, ഫീബ, ഫാക്ടര്‍ VII-A എന്നീ മരുന്നുകള്‍ ആജീവനാന്തം സൗജന്യമായി നല്‍കുന്നതിന് ഉത്തരവായി.

നേരത്തേ ബി.പി.എല്‍ കുടുംബങ്ങളിലുള്ള ഹീമോഫീലിയ രോഗികള്‍ക്ക് പരിധിയില്ലാതെയും എ.പി.എല്‍.വിഭാഗക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയെന്ന പരിധിക്കുള്ളിലും ചികിത്സാ ധനസഹായം അനുവദിക്കുന്നതിന് കാരുണ്യ ബനവലന്റ് ഫണ്ടിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പരിഷ്‌കരണം വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഹിമോഫീലിയ രോഗികള്‍ക്ക് പരിധിയില്ലാതെ ചികിത്സാ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹീമോഫീലിയ സൊസൈറ്റി കാലിക്കറ്റ് ചാപ്റ്റര്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ചാണ് ഉത്തരവ്‌

Views: 2805
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024