HEALTH18/02/2017

ലഹരിയിലൂടെ ജീവിതം നശിപ്പിക്കണമോ!

പൂഴിക്കുന്ന് സുദേവന്‍, കൗൺസിലർ (സൈക്കോളജി) ഫോ:8848530020
ലഹരി എന്നത് ഒരു സുഖഭോഗപദാര്‍ത്ഥമാണ്. അത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന താല്‍ക്കാലിക സുഖം അനുഭവിക്കുന്നവര്‍ അവരുടെ ഭാവിയെ ഓര്‍ക്കുന്നില്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ തന്നെ ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിച്ചിരുന്നല്ലോ. എന്നാല്‍ അവയൊക്കെ ഇന്നുകാണുന്ന കൃത്രിമ ലഹരി വസ്തുക്കളായിരുന്നില്ല. പ്രകൃതിയില്‍ നിന്ന് അതായത് മനുഷ്യന്റെ ചുറ്റുവട്ടങ്ങളിലെ സസ്യജാലങ്ങളില്‍ നിന്നും എടുത്തവയായിരുന്നു. അത്തരം ലഹരി ഉപയോഗം ചില ആചാരങ്ങളുടെയോ, ഉല്‍സവാഘോഷങ്ങളുടേയോ ഭാഗമായിട്ടുമാത്രമായിരുന്നു. ഇന്നാണെങ്കിലോ വിവിധങ്ങളായ ലഹരിക്കും കീഴ്‌പ്പെട്ട മനുഷ്യരെയാണ് കാണാന്‍ കഴിയുന്നത്.

നമ്മുടെ നാട്ടില്‍ കൂടുതലായി കണ്ടുവരുന്ന ലഹരി പദാര്‍ത്ഥങ്ങളധികവും മദ്യം, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, കറുപ്പ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവയാണ് കറുപ്പ് എന്ന ലഹരിവസ്തുവിന്റെ പേരില്‍ മധ്യകാലലോകത്ത് ബ്രിട്ടനും ചൈനയുമായി യുദ്ധംതന്നെ ഉണ്ടാകാന്‍ ഇടയാക്കിയിട്ടുണ്ട്. കറുപ്പുയുദ്ധം എന്നറിയപ്പെട്ട ഇതിന് കാരണം, ബ്രിട്ടന്‍ ധാരാളം കറുപ്പ് ചൈനയില്‍ എത്തിച്ച് വ്യാപാരമാക്കി വന്‍ ലാഭംകൊയ്തു. ചൈനയിലെ ഭൂരിപക്ഷം ജനതക്കും തല്‍ക്കാലം ഇതുവഴി സുഖം ലഭിച്ചുവെങ്കിലും, യുവാക്കളെവരെ അകാല മരണത്തിലേക്ക് എത്തിച്ച ഒരു വിഷം  വസ്തുവാണ് കുറപ്പ്. ഇതിനെതിരെ ചൈനയിലെ യുവാക്കളും കമ്മ്യൂണിസ്റ്റുകളും എതിര്‍ത്തതോടുകൂടി സര്‍ക്കാരിന് കറുപ്പു വ്യാപാരം നിരോധിക്കാന്‍ ഇടയായി. അങ്ങനെ ഒരു രാജ്യത്തെ മനുഷ്യരെത്തന്നെ കൊന്നൊടുക്കുവാനോ, ലഹരിക്ക് അടിമപ്പെടുത്തി അവരെ സാമ്പത്തിക അരാജകത്തത്തിലേക്ക് തള്ളിവിടാനോ, മാനസികമോ, ശാരീരികമോ ആയ രോഗങ്ങള്‍ക്ക് വഴിയൊരുക്കുവാനോ സാധ്യതയുള്ള ഒന്നാണ് ഇത്തരം ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം.

വിവിധതരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ദ്രാവകരൂപത്തിലോ, പൊടിരൂപത്തിലോ, പുകയായി വലിച്ചെടുക്കുന്ന വിധത്തിലോ, ഗുളികരൂപത്തിലോ, കുത്തിവയ്പിലൂടെയോ ആണ് മനുഷ്യന്‍ ഉപയോഗിക്കുന്നത്. ഇതിന് കീഴ്‌പ്പെട്ടവര്‍ക്ക് മുക്തിനേടുക പ്രയാസമാണെന്ന തിരിച്ചറിവുപോലും ഇല്ലാത്ത അവസ്ഥയില്‍ മനസ്സും ശരീരവും തകര്‍ന്നു, കുടുംബവും സമ്പത്തും നശിച്ച് ഒറ്റപ്പെട്ട അവസ്ഥയിലേക്ക് പോകുന്ന സമയത്ത് ചികിത്സപോലും ഫലവത്താകില്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ചിലരെ ആത്മഹത്യയിലേക്കുവരെ തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കാറുണ്ട്. അത്രക്ക് മനുഷ്യന്റെ ശത്രുവാണ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവമെന്ന് മനസ്സിലാക്കണം.

ചില വ്യക്തികള്‍ കോടികള്‍ സമ്പാദിക്കാന്‍ വിവിധതരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കാറുണ്ട്. സര്‍ക്കാരും അതിനെ സഹായിച്ചുപോകുന്ന നിലപാടുകള്‍ സ്വീകരിക്കാറുള്ളതായി തോന്നിയിട്ടുണ്ട്. അതാണല്ലോ ഇന്നും മദ്യംപോലുള്ള ലഹരിവസ്തുക്കള്‍ പൂര്‍ണ്ണമായും നിരോധിക്കാതിരിക്കുന്നത്.

സര്‍ക്കാരിന് ഒരു വരുമാനമാര്‍ഗ്ഗവുമാണ് മദ്യം.  മദ്യം ആരോഗ്യത്തിന് ദോഷകരമാണെന്ന പരസ്യം ചെയ്യുന്നെങ്കിലും നമ്മുടെ പട്ടാളക്കാരുടെ ഇടയിലും, സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ തക്കവിധം എല്ലാ മുക്കിലും മൂലയിലും മദ്യഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയാണല്ലോ. അതാണ് ഇന്ന് മറ്റു ലഹരിപദാര്‍ത്ഥങ്ങളേക്കാള്‍ മദ്യം സ്ത്രീ-പുരുഷഭേദമെന്യേ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നത്. മദ്യം വരുത്തിവക്കുന്ന വിപത്തുകള്‍ തല്‍ക്കാലം വിവരിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും എത്ര വിലയായാലും സുലഭമായി എപ്പോഴും വാങ്ങാന്‍ കിട്ടുന്ന (റേഷന്‍ അരിയെക്കാള്‍) ഒരു ദ്രാവക വസ്തുവാണ് മദ്യം എന്ന ലഹരിപദാര്‍ത്ഥം. നിത്യവും ജീവിതത്തില്‍തന്നെ പലര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്തവസ്ഥക്ക് ഇടംനല്‍കുന്ന മദ്യപാനംമൂലം ഉണ്ടാക്കുന്ന മാനസിക-ശാരീരിക- സാമ്പത്തിക-കുടുംബപ്രശ്‌നങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങി സമൂഹത്തിനും രാജ്യത്തിനും വന്‍ നഷ്ടങ്ങളാണ് വരുത്തിവക്കുന്നതെന്ന വസ്തുത സര്‍ക്കാരും, വ്യക്തികളും തിരിച്ചറിയാതെ പോകുകയാണോ.

നിത്യവും മദ്യം കുടിക്കുന്ന ഒരാള്‍ക്ക് പ്രത്യേകിച്ച് അമിതമായി മദ്യപിക്കുന്ന ഒരാള്‍ക്ക് അത് കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് ഡെലീറിയം ട്രമന്‍സ്. അനിയന്ത്രിതമായ വിറയല്‍, മാനസിക വിഭ്രാന്തി, വിഭ്രമജനകമായ അനുഭവങ്ങള്‍ തുടങ്ങി മരണത്തിലേക്ക് തന്നെ കീഴ്‌പ്പെടുത്തുന്ന സാഹചര്യമാണ് മദ്യപാനികള്‍ക്ക് ഉണ്ടാകുമ്പോള്‍ അവ ഉപയോഗിക്കാത്ത കുടുംബാംഗങ്ങള്‍ക്ക് ഇയാള്‍ വഴിയുണ്ടാകുന്ന നഷ്ടം അസഹനീയവുമാണ്. കൂടാതെ വിവിധതരത്തിലുള്ള ക്രിമനലുകളാകാനും മദ്യപാനം വഴിയൊരുക്കുന്നു.

ഇതൊക്കെ ഒഴിവാക്കാന്‍ മദ്യത്തോടുള്ള താല്പര്യം സ്വയം ഓരോ വ്യക്തിയും വര്‍ജ്ജിക്കണം. സമുദായ-മതസംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സംഘടനകളിലെ അംഗങ്ങള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണവും, സംഘടനാ നിയമാവലിയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന് നിരുത്സാഹകരമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്താനും ശ്രമിക്കണം. തീര്‍ച്ചയായും മാറ്റംപ്രതീക്ഷിക്കാം. കൂടാതെ സര്‍ക്കാര്‍ മദ്യവര്‍ജ്ജനത്തിന് മുന്‍കൈ എടുക്കുകയും വേണം.

തുടരും...



Views: 2242
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024