Mobirise Website Builder v4.9.3
HEALTH28/12/2015

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസിയും ഡയാലിസിസ് യൂണിറ്റും

ayyo news service
തിരുവനന്തപുരം:ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ പ്രദേശവാസികളുടെ താല്പര്യപ്രകാരം കാരുണ്യ ഫാര്‍മസിയും ഡയാലിസിസ് യൂണിറ്റും ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍, രണ്ടുകോടി രൂപ ചെലവില്‍ മറ്റൊരു കെട്ടിടംകൂടി ആശുപത്രിക്കുവേണ്ടി നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. ചമ്പക്കടപുന്നപുരം റസിഡന്റ്‌സ് അസോസിയേഷന്റെ ഇരുപത്തിയൊമ്പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ തമിഴ് സാഹിത്യകാരന്‍ അ. മാധവനെ, മന്ത്രി ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.


Views: 2008
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY