വയനാട്:ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന
ഊര്‍ജ്ജിത കുഷ്ഠരോഗ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി പുതിയതായി രണ്ട്
കുഷ്ഠരോഗികളെ കൂടി കണ്ടെത്തി. സ്മിയറില്‍ അണുക്കളുള്ള
വിഭാഗത്തില്‍പ്പെടുന്നതാണ് രണ്ടും. ജില്ലയിലെ കുഷ്ഠരോഗ ബാധിതരായവരെ
കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് പുതിയ പദ്ധതി നടപ്പാക്കിയത് ഏപ്രില്‍
മാസത്തിലാണ്.
ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി
ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്
കുഷ്ഠരോഗ നിര്‍ണ്ണയം നടത്തും. ഈ കാലയളവില്‍ ജില്ലയിലെ മുഴുവന്‍ പട്ടിക
വര്‍ഗ കോളനികളിലും കൂടി പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാന
തൊഴിലാളികളില്‍ കുഷ്ഠ രോഗം കൂടുതലായി കാണപ്പെടുന്നതിനാല്‍ ഇവരെകൂടി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുഷ്ഠ രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചിട്ടില്ലെങ്കില്‍
വിവിധതരം വൈകല്യങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പദ്ധതിയുമായി ജനങ്ങള്‍
പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി
അറിയിച്ചു.