Mobirise Website Builder v4.9.3
HEALTH20/02/2016

മാധ്യമങ്ങള്‍ മാരക രോഗങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കണം: ഗവര്‍ണര്‍

ayyo news service
തിരുവനന്തപുരം:മാരക രോഗങ്ങള്‍ സംബന്ധിച്ച അവബോധം ജനങ്ങളില്‍ പ്രചരിപ്പിക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ നടത്തണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. അറുപത്തി ആറാമത് ടിബി സ്റ്റാമ്പ് വില്‍പന പ്രചാരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഓരോ മൂന്നുമിനിറ്റിലും ടിബി രോഗം പിടിപെട്ട രണ്ട്‌പേരും ഒരു ദിവസത്തില്‍ ആയിരംപേരും മരണത്തിന് കീഴടങ്ങുന്നു. സര്‍ക്കാര്‍ ഇത്തരം രോഗബാധിതരെ പരിചരിക്കാനും ബോധവത്കരിക്കാനുമായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ബോധവത്കരണ പരിപാടികള്‍ പരിമിതമായി മാത്രമെ മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നുള്ളു. രാഷ്ട്രിയ വിഷയങ്ങളെക്കാള്‍ പ്രാധാന്യം മാരക രോഗങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണത്തിന് നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

യോഗത്തില്‍ ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ആരോഗ്യസേവന ഡയറക്ടര്‍ ഡോ. ആര്‍ രമേശ്, അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ പി പാര്‍വതി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വേണു എന്നിവര്‍ സന്നിഹിതരായിരുന്നു.
 


Views: 1935
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY