കൊച്ചി:കേന്ദ്ര സര്‍ക്കാര്‍ 344 ഇനം മരുന്നുകളുടെ ഉത്പാദനവും വില്പനയും ഉപയോഗവും നിരോധിച്ചതായി എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഈ മരുന്നുകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കരുത്. അതേസമയം, മരുന്നു നിരോ ധനം 21 വരെ ഡല്‍ഹി ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിട്ടുണ്ട്.
നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ചേരുവകള്‍ അടങ്ങിയ മരു ന്നുകള്‍ കൈവശമുള്ള മൊത്ത വിതരണക്കാരും മെഡിക്കല്‍ സ്റ്റോറുകളും ആശുപത്രികളും അവ വില്‍ക്കരുതെന്നും കൈവശമുള്ള സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തില്‍ ഉടന്‍ അറിയിക്കണമെന്നും അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി. പ്രകാശ് ബാബു അറിയിച്ചു. നിരോധിച്ച മരുന്നുകളുടെ വിവരങ്ങള്‍
www.dc. kerala.gov. in
www.dc. kerala.gov. in
www.dc. kerala.gov. in
www.dc. kerala.gov. in വെബ്‌സൈറ്റില്‍ ലഭിക്കും.