HEALTH06/05/2017

മനഃശാസ്ത്രത്തിന്റെ പിതാവ് സിഗ്മണ്ട് ഫ്രോയ്ഡിനെ ഓർക്കാം

പൂഴിക്കുന്ന് സുദേവന്‍
സിഗ്മണ്ട്  ഫ്രോയിഡ് 
മനഃശാസ്ത്രലോകം ഒരിക്കലും മറക്കാത്ത വ്യക്തിയാണ് സിഗ്മണ്ട് ഫ്രോയ്ഡ്. 1856 മേയ് 6-നാണ് ഇദ്ദേഹത്തിന്റെ ജനനം. ഒരു കമ്പിളി വ്യാപാരിയായ ജാവോബ് ഫ്രോയിഡിന്റെയും അമാലിയയുടെയും പുത്രനായി ജര്‍മനിയിലെ മൊറേവിയില്‍ ഫ്രൈബര്‍ഗ് എന്ന സ്ഥലത്ത് ജനിച്ച ഫ്രോയ്ഡാണ് മനഃശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഇടത്തരം ജൂതകുടുംബത്തില്‍ പിറന്ന ഫ്രോയ്ഡ് മാതാപിതാക്കളോടൊപ്പം വിയന്നയിലെ ലയോപ്പോര്‍ഡ്സ്റ്റഡ്ട് എന്ന സ്ഥലത്തേക്ക് കുടിയേറി പാര്‍ക്കുകയുണ്ടായി. അവിടെനിന്നും തന്റെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസശേഷം വിയന്ന യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളില്‍ നിന്നും മെട്രിക്കുലേഷന്‍ പാസ്സായി. 1873-ല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് 3 വര്‍ഷം വൈദ്യശാസ്ത്രപഠനം നടത്തി. തുടര്‍ന്ന് 6 വര്‍ഷത്തോളം ശരീരശാസ്ത്രപരീക്ഷണശാലയില്‍ ട്രെയിനിംഗ്.
1885-ല്‍ ന്യൂറോ പാത്തോളജി വിഷയത്തില്‍ ഒരു ലക്ചറല്‍ പോസ്റ്റില്‍ നിയമിതനായതോടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി ഇത് മാറി.
പിന്നീട് വിയന്ന ജനറല്‍ ആശുപത്രിയില്‍ ഏകദേശം മൂന്നരവര്‍ഷക്കാലം ജോലിചെയ്തു. അതോടെ രോഗങ്ങളെയും രോഗികളെയും കുറിച്ച് കൂടുതല്‍ ബോധവാനായ ഫ്രോയ്ഡ് പ്രസവരീതികള്‍ തൊട്ടു ശസ്ത്രക്രിയകള്‍വരെ മനസ്സിലാക്കി അവയില്‍ ജോലിചെയ്തു. ഇതിനിടയില്‍ വിവാഹിതനായ ഫ്രോയ്ഡ് ജൂതവിവാഹരീതികള്‍ ഒഴിവാക്കി സിവില്‍ മാര്യേജ് രീതിയില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. മതവിശ്വാസിയായിരുന്ന പ്രണയിനി മാര്‍ത്ത ഇതിനെ എതിര്‍ത്തിരുന്നില്ല. എന്നാല്‍ ജര്‍മന്‍ പ്രവിശ്യവിട്ട് വിയന്നയിലെ ഭരണസാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി മതപരമായി ഒരിക്കല്‍ കൂടി വിവാഹിതരാകേണ്ടിവന്നു. അഞ്ചുവയസ്സ് വ്യത്യാസമുള്ള ഫ്രോയിഡിനും ഭാര്യ മാര്‍ത്തക്കും ആറ് മക്കള്‍ ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും അവര്‍ ജീവിച്ചു.
ഫ്രോയ്ഡ് ഗവേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശിശുക്കളെ ക്കുറിച്ചുള്ളതായിരുന്നു ആദ്യ പ്രബന്ധം. ശിശുക്കളിലെ നാഡീരോഗത്തെക്കുറിച്ച് ആദ്യമായി പുസ്തകം എഴുതി. പുസ്തകം വില്പന നടക്കാതായതോടെ അദ്ദേഹത്തിന് നിരാശതോന്നി. എങ്കിലും തന്റെ പഠനവും ഗവേഷണവും വിവിധമേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
മനോവിശകലനം, മനഃശാസ്ത്രം എന്നീ മേഖലകളിലേക്ക് ശ്രദ്ധിച്ച ഫ്രോയ്ഡ് ഹിസ്റ്റീരിയ രോഗത്തെക്കുറിച്ച് പഠിച്ച് ഫ്രോയ്ഡിനെ ന്യൂറോളജിസ്റ്റുകള്‍ ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍ നാഡീരോഗം, മനോരോഗം, ഹിസ്റ്റീരിയ എന്നിവയുടെ ഉറവിടം ലൈംഗികതയാണെന്ന ബോധ്യമുണ്ടായിരുന്ന സിഗ്മണ്ട് ഫ്രോയ്ഡ് മനഃശാസ്ത്രലോകത്ത് പൂര്‍ണ്ണശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സൈക്കോ അനാലിസില്‍ എത്തിച്ചേര്‍ന്നു.
രോഗിയുടെ ബോധം, ഓര്‍മ്മ, അബോധതലം, പ്രേരണ, സെന്‍സറിംഗ്, പ്രതിരോധം, സംഘര്‍ഷങ്ങള്‍, നിദ്ര, ഹിപ്‌നോട്ടിസം, ശൈശവം, ലൈംഗികത എന്നീ തലങ്ങളെയെല്ലാം ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം സൈക്കോ അനാലിസത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി.
സൈക്കോ അനാലിസിസ് മെത്തേഡ് പ്രകാരം ഫോബിയാരോഗം മാറുകയും ചെയ്ത സംഭവം ഫ്രോയ്ഡിനെ ലോക മനഃശാസ്ത്രരംഗത്ത് ശക്തിയായി ഉയരുവാന്‍ ഇടയാക്കി. ഫ്രോയ്ഡിനെ മനഃശാസ്ത്രത്തിന്റെ പിതാവായി ലോകം അംഗീകരിക്കുകയും, അദ്ദേഹത്തിന്റെ ശിഷ്യനായി സ്വിറ്റ്‌സര്‍ലണ്ടിലെ കാള്‍ഗുസ്താവ്‌യുങിനെ കണ്ടെത്തുകയുമുണ്ടായി. എന്നാല്‍ യുങിന്റെ ആശയങ്ങള്‍ ഗുരുവായ ഫ്രോയ്ഡിന്റെ ആശയങ്ങള്‍ക്ക് വിപരീതമായിരുന്നു. ഒടുവില്‍ ഗുരുവും ശിഷ്യനും തമ്മില്‍ തെറ്റിപ്പിരിഞ്ഞു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്‌ലര്‍ ജൂതന്‍മാരെ ഉന്‍മൂലനം ചെയ്യാന്‍ തുടങ്ങിയതോടെ പലരുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ഇംഗ്ലണ്ടിലേക്ക് തന്റെ അവസാന നാളുകള്‍ തള്ളിവിടാനായി എത്തിച്ചേരുകയും 1939 സെപ്റ്റംബര്‍ 23-ന് ലേക മനഃശാസ്ത്രത്തിന്റെ പിതാവും സൈക്കോ-അനാലിസിസ സിദ്ധാന്തത്തിന്റെ ഉറവിടവുമായിരുന്ന സിഗ്മണ്ട് ഫ്രോയ്ഡ് ലോകത്തോട് വിട പറഞ്ഞിട്ട് മേയ് 6-ന് 78 വര്‍ഷം തികയുന്നു.

Views: 4816
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024