ഈശ്വരൻ കനിഞ്ഞു നല്കിയ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. ചിട്ടയായ ജീവിതം കൊണ്ട് ആരോഗ്യം നിലനിർത്താൻ ഓരോ വ്യക്തിക്കും സാധിക്കുമെങ്കിലും ഇന്നത്തെ തിരക്ക് പിടിച്ച ഹൈടെക് യുഗത്തിൽ അത് സാധ്യമല്ലെന്നതിനു തെളിവാണ് കേരളത്തിലിന്ന് വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങൾ. കൂടുതൽ അധ്വാനത്തിലൂടെ ധാരാളം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രാത്രിയെ പകലാക്കി കമ്പ്യുട്ടറിനു മുന്നിലോ ഓഫീസിലോ ഇരുന്നു ജോലി ചെയ്യുന്നവർ, നിരന്തരം യാത്ര ചെയ്യേണ്ടിവരുന്ന ബിസിനസ് എക്സിക്യുട്ടിവുകൾ തുടങ്ങിയർക്ക് എങ്ങനെയാണ് ചിട്ടയായ ജീവിതം പിന്തുടരാൻ കഴിയുന്നത്.
സമയക്രമമില്ലത്തഭക്ഷണവും,സ്ട്രെസ്സും,വ്യായാമക്കുറവും ജീവിതതാളം തെറ്റിക്കുമ്പോൾ ഇവർ അമിതവണ്ണക്കാരാകുകയും അത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. തുടർന്ന് ഒരു ആരോഗ്യ വിദഗ്ദന്റെ അടുത്തെത്തുമ്പോൾ മാത്രമാണ് ഇനിയുള്ള ജീവിതത്തിൽ അനുവർത്തിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ബോധാവാന്മാരകുന്നത്. തുടർന്ന് മരുന്ന്കഴിക്കുകയും,വീട്ടിൽ നല്ല ഭക്ഷണം പാകം ചെയ്തു കഴിച്ചു ഭക്ഷണ പ്രശ്നം വരുതിയിലാക്കുമെങ്കിലും ആരോഗ്യമനുസരിച്ചു ശരീരത്തിന് യോജിച്ച വ്യായാമം പകർന്നു നല്കുകയം, മാനസ്സിക സമ്മർദ്ദം അകറ്റുകയും വളരെ സുരക്ഷിതവും സൗഹാർദ്ദ അന്തരീക്ഷമുള്ള ഒരു ഒരു ഫിറ്റ്നെസ്സ് സെന്ററിന്റെ ചിന്ത അപ്പോഴാണ് നമ്മെ അലട്ടുക. അന്വേഷിക്കുമ്പോൾ നഗരത്തിൽ നിരവധി ജിമ്മുകൾ ഉണ്ടെങ്കിലും അവയിലെല്ലാം മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ടാകാറില്ല മറ്റൊന്നു സ്ത്രീകൾക്ക് കടെന്നു ചെല്ലാൻ കഴിയാത്തതും ആകാം.
പക്ഷെ, ഇവയെല്ലാം ഒത്തിണങ്ങിയ ലോക പ്രശസ്തമായ ഗോൾഡ്‌സ് ജിം ഒരുവർഷത്തിലേറെയായി ശ്രീ ധന്യ ഹെൽത്ത് ആൻഡ് ഫിറ്റ്നസ്സ് പ്രൈ.ലി. കീഴിൽ നഗരത്തിന്റെ ഹൃദയമായ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്നുണ്ട്. കോൺഗ്രസ്സിന്റെ ചൂടൻ രാഷ്ട്രീയ ചർച്ചകൾക്ക് വേദിയായ ഇന്ദിരാഭവന്റെ തൊട്ടടുത്ത് ശ്രീ ധന്യ അപെക്സിന്റെ രണ്ടാം നിലയിലാണ് 11,400 ച. അ. വിസ്തൃതിയുള്ള കേരളത്തിലെ ഏറ്റവും വലിയ ജിം പ്രവര്ത്തിക്കുന്നത്. പുറംകാഴ്ചകൾ കണ്ടു വ്യായാമം ചെയ്യുന്നതിനുവേണ്ടി മുന്നിലും വശങ്ങളിലും ചില്ലുപാകിയ ശീതികരിച്ച വൃത്തിയുള്ള അതി വിശാലമായ ജിമ്മാണ് ശ്രീ ധന്യയുടെത്,
ലോകമെമ്പാടും ശാഖകളുള്ള അമേരിക്കയിലെ കാലിഫോര്ണിയ ആസ്ഥാനമായ ഗോൾഡ്‌സ് ജിമ്മിന്റെ അനന്തപുരിയിലെ ആദ്യ ശാഖയാണിത്. ലോക നിലവാരത്തിൽ പ്രവർത്തിക്കുന്ന ജിമ്മിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അമേരിക്കാൻ നിർമിത അധ്യാധുനിക ഫിറ്റ്‌നസ് ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വിശാലമായ ചെയിൻജിങ്ങ് റൂം,സ്റ്റീം റൂം,ഡയറ്റിഷൻ,ഹെൽത്ത് ഫുഡ് റെസ്റ്ററന്റ്,സ്പോർട്സ് ഫിസിയോ അറിവും അനുഭവസമ്പത്തുമുള്ള പരിശീലകർ എന്നിവയും ജിമ്മിന്റെ ഭാഗമാണ്. ഈ മികവുകൾ തിരിച്ചറിഞ്ഞാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ സച്ചിന്റെ ടീം കേരള ബ്ലാസ്റ്റെഴ്സ് തിരുവനന്തപുരത്ത് കളിച്ചപ്പോൾ വർക്കൗട്ടിനായി ശ്രീ ധന്യ ഗോൾഡ്‌സ് ജിം തെരഞ്ഞെടുത്തത്. ക്രിക്കറ്റ് താരം സഞ്ജു സാംസൺ തലസ്ഥാനത്ത് ഉള്ളപ്പോൾ വർക്കൗട്ടിനു എത്തുന്നതും ഇവിടെത്തന്നെ.
സഞ്ജു സാംസൺ വർക്കൗട്ട് ചെയ്യുന്നുശ്രീ ധന്യ ഗോൾഡ്‌സ് ജിമ്മിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു സമയം തന്നെ വർക്കൗട്ട് ചെയ്യാൻ സാധിക്കും . അതുകാരണം സമയം കിട്ടുമ്പോൾ നിരവധി ദമ്പതികൾ ഒരുമിച്ചെത്തി വർക്കൗട്ട് ചെയ്യുന്നത് ഗോൾഡ്‌സ് ജിമ്മിലെ പതിവ് കാഴ്ചയാണ്. ജിമ്മിൽ അംഗങ്ങൾ ആകുന്നവർക്ക് വർക്കൗട്ടിനൊപ്പം യോഗ,സുംബ,മിക്സഡ് മാർഷിയൽ ആർട്സ്,കോർ & എബിഎസ് എന്നി ജിഎക്സ് ക്ലാസുകൾ സൗജന്യമാണ്.
സുംബാ ഫിറ്റ്നെസ്സ്ഒരാൾക്ക് ഒരുവർഷത്തെ അംഗത്വ ഫീസ് 18000 രൂപയാണ്. ദമ്പതികൾക്കാണെങ്കിൽ ഒരാൾക്ക് 16500 രൂപ വച്ച് നൽകിയാൽ മതിയാകും. ആറുമാസം മൂന്നുമാസം ഒരു മാസം എന്നിങ്ങനെയും അംഗത്വം എടുക്കാം. ഒരുമാസത്തെക്കാണെങ്കിൽ 4950 രൂപയാണ് ഫീസ്. മേൽപ്പറഞ്ഞ എല്ലാ ഫീസിനും സർവീസ് റ്റാക്സ് ബാധകം. ഇപ്പോൾ 1500 അംഗങ്ങളുള്ള ജിമ്മിന്റെ പ്രവര്ത്തനം ദിവസവും രാവിലെ 5.30 മുതൽ രാത്രി 10 മണിവരെയാണ്.
ഞായറാഴ്ച ഉച്ചരെ പ്രവര്ത്തിക്കുന്ന ജിമ്മിനു എല്ലാ രണ്ടാം ശനിയാഴ്ചയും
അവധിയായിരിക്കും. ശ്രീ ധന്യ ഹെൽത്ത് ആൻഡ് ഫിറ്റ്നെസ് ഗോൾഡ്‌സ് ജിമ്മിന്റെ ഒരു ശാഖ കൂടി ഉടൻ തന്നെ ടെക്നോപാര്ക്കിനടുത്ത് ആരംഭിക്കും.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കളും നല്ലത് രോഗം വരാതെ നോക്കുകയാണ് വേണ്ടത്. രോഗം ബാധിച്ചു ചികിത്സയ്ക്ക് പണം ചെലവഴിച്ചു മാനസ്സമധാനം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് അറുതി വരുത്താൻ ജീവിത സുഖ സൗകര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കുമ്പോൾ അതിലെ കുറച്ചുപണം ഫിറ്റ്നസിന് വേണ്ടി മാറ്റിവയ്ക്കാം. ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടെകിൽ മാത്രമേ അധ്വാനിക്കാൻ കഴിയൂ എന്നുകൂടി ഓർക്കാം.
വർക്കൗട്ടിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം അവരുടെ ഔധ്യോഗിക എഫ് ബി പേജിൽ കുറിച്ചത്