HEALTH04/10/2015

കേരളത്തിൽ ഹൃദ്രോഗികൾ കൂടുന്നു:ഡോ.എ ജോര്ജ് കോശി

ayyo news service
ഡോ.എ ജോര്ജ് കോശി
തിരുവനനതപുരം:കേരളത്തിൽ ഹൃദ്രോഗികളുടെ എണ്ണം ഓരോവര്ഷം കഴിയുംതോറും കൂടിക്കൂടി വരികയാണ്.  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെക്കാളും കേരളത്തിൽ രോഗികളുടെ എണ്ണം കൂടുതലാണ്. 1960 ൽ 4 ശതമാനം മാത്രം രോഗികളുണ്ടായിരുന്ന കേരളത്തിൽ 2015 ആയപ്പോഴേക്കും 15 ശതമാനമായി  വര്ധിച്ചിട്ടുണ്ട്. എന്ന് ഡോ.എ ജോര്ജ് കോശി പറഞ്ഞു.  ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്  കോട്ടക്കകം പ്രിയദർശിനി ഹാളിൽ കേരള ഹാര്ട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച  സൗജന്യ രോഗ പരിശോധനയുടെ മേൽനോട്ടം വഹിക്കുകയായിരുന്നു  പ്രമുഖ ഹൃദ്രോഗ വിദഗ്ദനും തിരുവനന്തപുരം മെഡിക്കൽ കോളേജ് കാര്ഡിയോളെജി പ്രൊഫസറുമായ ഡോ.കോശി.

യുവാക്കളിലും  ഹൃദ്രോഗികളുടെ എണ്ണം കൂടിവരികയാണ്.  20-30 പ്രായക്കാരിലാണ്  രോഗസാധ്യതകൾ കൂടുതൽ കണ്ടുവരുന്നത് ഇവർ രോഗം കണ്ടെത്തി ചികിത്സിക്കാതെ വരുമ്പോൾ 40 വയസ്സ് കഴിയുന്നതോടെ പൂര്ണ ഹൃദ്രോഗികളായി മാറും. ശാരീരികധ്വാനക്കുറവ് മൂലം കൂടുന്നു അരവണ്ണം ,ബേക്കറി-ഫാസ്റ്റ്ഫുഡ്‌ ഭക്ഷണ ശീലം,ജോലി സംബന്ധമായ മാനസ്സിക സമ്മര്ദം  തുടങ്ങിയവയാണ് യുവാക്കളിൽ രോഗ സാധ്യത വര്ധിപ്പിക്കുന്നത്.

യുവാക്കൾ രോഗ പരിശോധനയിൽ പങ്കെടുക്കാറില്ല.  അവര്ക്ക് അതിനുള്ള സമയവും ഇല്ല.  രോഗം വന്നിട്ട് ചികി ത്സിക്കുന്നതിനെക്കാളും വരാതിരിക്കാനാണ് നോക്കേണ്ടത്.  അതിനു അച്ഛനമ്മമാർതന്നെ വിചാരിക്കണം.   വീട്ടിൽ കൃത്യമായി ആഹാരം പാകം ചെയ്യുകയും അത് മാത്രം കഴിക്കാൻ മക്കളെ ശീലിപ്പിക്കുക.  പുറത്ത് നിന്നുള്ള ആഹാരം പൂര്ണമായി ഒഴിവാക്കുക.  തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ യുവാക്കാളെ ഒരു നല്ല പരിധിവരെ ഹൃദ്രോഗത്തിൽ നിന്ന് രക്ഷിക്കാനാകും. ഡോ .കോശി പറഞ്ഞു   .
Views: 2751
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024