തിരുവനന്തപുരം: അന്തര്‍ ദേശീയ യോഗദിനം കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ മാതൃകപരമായി ആചരിച്ചു. സൗത്ത് സോൺ കള്‍ച്ചറല്‍ സെന്ററുമായി ചേര്‍ന്നാണ് ഭാരത് ഭവന്‍ നീറമൺകര വനിതാ കോളേജിലെ 1500 ലേറെ വിദ്യാര്‍ഥിനികളെയും അധ്യാപികമാരെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു മണിക്കൂര്‍ യോഗ ഡെമോസ്ട്രേഷന്‍ നടത്തിയത്. ഹരിയാനയിലെ മോണിക്ക രതിയും, അനില്‍ അനന്ത ചൈതന്യയും, ഗൗരിയും ശ്രദ്ധേയമായ രീതിയില്‍ പ്രായോഗിക പരിശീലനം അവതരിപ്പിച്ചു. യോഗാസംഗമത്തിനു മൂന്നോടിയായി ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ആമുഖ ഭാഷണവും പ്രിന്‍സിപ്പല്‍ ഡോ. പി. അമ്പിളിക്കുട്ടി അമ്മ സ്വാഗതവും ആശംസിച്ചു.