ARTS23/05/2018

യുവപ്രതിഭ മനു രാജീവ് വിശ്വമിത്ര ശ്രദ്ധേയനാകുന്നു

ayyo news service
മനു രാജീവ് വിശ്വമിത്ര
സംഗീത സംവിധായകന്‍, ഗായകന്‍, ഷോര്‍ട്ട് ഫിലിം സംവിധായകന്‍, നിര്‍മാതാവ് തുടങ്ങി വിവിധ മേഖലകളില്‍ മുംബൈയില്‍ പ്രവര്‍ത്തിച്ച് ശ്രദ്ധേയനായ മനു രാജീവ് വിശ്വമിത്ര എന്ന യുവാവ് തിരുവനന്തപുരത്തിന്റെ അഭിമാനമായി മാറുന്നു. തിരുവനന്തപുരത്ത് ജനിച്ച മനു ചിന്തകനും വിമര്‍ശകനുമായ പ്രൊഫ. ബി. രാജീവിന്റെയും, കവയിത്രിയും ചിത്രകാരിയുമായ സാവിത്രി രാജീവിന്റെയും മകനാണ്.

കര്‍ണ്ണാടക സംഗീതം മനു അഭ്യസിച്ചത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെസ്റ്റേണ്‍ ക്ലാസിക്കല്‍ പഠിച്ചത്  ലണ്ടന്‍ അസോസിയേറ്റഡ് ബോര്‍ഡ് ഓഫ് റോയല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍  നിന്നുമാണ്.

ആലിയ ,ഫെതേഴ്‌സ് ആന്‍ഡ് ആഷസ് എന്നീ ആല്‍ബങ്ങള്‍ക്കുവേണ്ടി മനു സംഗീത സംവിധാനം നിര്‍വഹിച്ചു. ജോയ് തമലത്തിന്റെ രചനയില്‍ മനു ഈണം നല്‍കിയ ഏതോ ഒരു നേര്‍ത്ത സംഗീതമായി എന്ന മലയാള ഓഡിയോ വീഡിയോ ആല്‍ബം ജി വേണുഗോപാലാണ് ആലപിച്ചത്.
മനു രാജീവ് വിശ്വമിത്ര, ജി വേണുഗോപാല്‍ 
2017 ല്‍ ഹിന്ദിയില്‍ ആദ്യമായി മനു സംഗീത സംവിധാനം നിര്‍വഹിച്ചത് 'സല്ലു കി ശാദി 'എന്ന ചിത്രത്തിനു വേണ്ടിയാണ്. സോനു നിഗം, നീതി മോഹന്‍ എന്നിവരാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചത്. ഡ്രൈഡ് വാട്ടര്‍ ആണ് മനു സംഗീത സംവിധാനം നിര്‍വഹിച്ച മറ്റൊരു ചിത്രം.

മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന അഗ്നി ഡിജിറ്റല്‍ സ്റ്റുഡിയോയുടെ സ്ഥാപകനും ഡയറക്ടറുമാണ് മനു രാജീവ് 2012 ല്‍ സ്ഥാപിച്ച ഈ സ്റ്റുഡിയോ സംഗീതത്തിനും സിനിമയ്ക്കുമുള്ള  പ്രൊഡക്ഷന്‍ ഹൗസാണ്. ഈ സ്റ്റുഡിയോ നിരവധി ഓഡിയോ വിഡിയോ ആല്‍ബങ്ങള്‍ സ്വയം നിര്‍മിക്കുകയും മറ്റുള്ള ആവശ്യക്കാര്‍ക്ക് നിര്‍മിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ ജിയോഗ്രഫി, ഡിസ്‌കവറി ചാനല്‍ പോലെയുള്ള പ്രമുഖ ചാനലുകളുമായി ഈ സ്റ്റുഡിയോ സഹകരിച്ച് പ്രവര്‍ത്തിക്കുകയും ഒട്ടെറെ പ്രസിദ്ധ പരസ്യ കമ്പനികള്‍ക്കുവേണ്ടി മനു സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുമുണ്ട്.  അടുത്തതായി ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡക്ഷന്‍ രംഗത്ത് നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ്. മനു സംഗീത സംവിധാനവും ആലാപനവും സംവിധാനവും നിര്‍വഹിച്ച ആംഖേം എന്ന പുതിയ മ്യൂസിക് വീഡിയോയ്ക്കുശേഷമുള്ള അടുത്ത പ്രോജക്ട് ഒരുപൂര്‍ണ അന്താരാഷ്ട്ര വെബ് പരമ്പര ആണ്. ഈ കഥാ പരമ്പര ഇന്ത്യന്‍ നാടോടിക്കഥകളെ ആശ്രയിച്ചുള്ളതാണ്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വച്ചാണ് ഈ പരമ്പര ചിത്രീകരിക്കുന്നത്.

യുടിവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി മനു ഏഴു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാള സിനിമയിലും സംഗീത സംവിധാനം നിര്‍വഹിക്കണമെന്ന് ഈ യുവ സംഗീത സംവിധായകന് ആഗ്രഹമുണ്ട്. മുംബൈയിലാണ് സ്ഥിര താമസമെങ്കിലും വര്‍ക്കുകളുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് വരാറുണ്ട്. വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റും ഗായികയുമായ പാറുള്‍ ഭട്‌നാഗര്‍ ആണ് മനുവിന്റെ ഭാര്യ. ആഗ്‌നയ്, ആദ്യ എന്നിവര്‍ മക്കളാണ്. ഗെയിം ഡിസൈനറും കലാകാരനുമായ യദു രാജീവ് ആണ് മനു രാജീവിന്റെ സഹോദരന്‍. 
മനു രാജീവ് വിശ്വമിത്രയും കുടുംബവും 
Views: 2082
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024