തിരുവനന്തപുരം: കര്‍ണ്ണാടക സംഗീതത്തെ വശ്യമായി പാശ്ചാത്യ സംഗീതവുമായി കോര്‍ത്തിണക്കിയ ഗാനസന്ധ്യ 'അസിമ' സംഗീത പ്രേമികള്‍ക്ക് അനശ്വര അനുഭവമായി. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെ കാലമായി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ബാന്റായ അസിമയാണ് ഭാരത് ഭവനില്‍ സംഗീത വിരുന്ന് ഒരുക്കിയത്. ഓസ്ട്രേലിയന്‍ സംഗീതജ്ഞനായ ഡേവിസാരോ ഇന്ത്യയിലെത്തി 1980 ല്‍ രൂപം കൊടുത്ത മ്യൂസിക് ബാന്‍ഡാണ് അസിമാ . പാശ്ചാത്യ സംഗീതവും ഇന്ത്യന്‍ ക്ലാസിക് സംഗീതവും ഇഴചേര്‍ന്ന സ്തുതി ഗീതങ്ങള്‍ ആയിരുന്നു സംഗീത സന്ധ്യയുടെ പ്രത്യേകത. കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്നൊരുക്കിയതാണ് ഈ സംഗീത വിരുന്ന്.