തിരുവനന്തപുരം; നാടോടി കലാരൂപങ്ങളുടെ അത്ഭുദ പ്രകടനം കാഴ്ചവയ്ക്കാന്‍ ലുത്തേനിയന്‍ സംഘം ഇന്ന് എത്തുന്നു. ജനനം മുതല്‍ തുടര്‍ന്നുള്ള മനുഷ്യ ജീവിതത്തിലെ പ്രധാന ചടങ്ങുകളുടെയും രാജ്യത്തെ സംരക്ഷിച്ചു പോരുന്ന സായുധസേന വരെയുള്ളവയെ പ്രമേയമാക്കിയുള്ള ആഘോഷങ്ങള്‍ക്കു നിറമേകുന്ന ഗാനങ്ങളും നൃത്തവും വാദ്യോപകരണങ്ങളുടെ പ്രകടനവുമാണ് തലസ്ഥാനത്തു കോബാങ്ക് ടൗവറില്‍ ഇന്ന് (18.01.2018) വൈകു ന്നേരം 6.30 ന് അരങ്ങേറുക. പ്രാചീന കാലം മുതല്‍ ലുത്തീനിയക്കാര്‍ ഉപയോഗിച്ചുവരുന്ന വാദ്യോപകരണങ്ങളുടെ അകമ്പടി നൃത്തത്തിനും പാട്ടിനും പുതുമ പകരുന്നതായിരിക്കും. ഇന്ത്യന്‍ കൗൺസില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെയും കേരള സര്‍ക്കാരിന്റെ സംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് അവതരണം സംഘടിപ്പിച്ചിരിക്കുന്നത്.