ARTS18/10/2016

പൊട്ടിചിരിപ്പിച്ച് 'ഗ്രൂപ് ഫോട്ടോ' വിസ്മയിപ്പിച്ച് 'മലാല'

ayyo news service
തിരുവനന്തപുരം: സൂര്യ ദേശീയ നാടകോത്സവത്തിൽ ഇന്നലെ രണ്ടു നാടകങ്ങളാണ് അവതരിപ്പിച്ചത്.  എൻ എൻ പിള്ളയുടെ നാടകം ഗ്രൂപ് ഫോട്ടോയും, നിഹാരിക എസ് മോഹൻ ഏകപാത്രമായ മലാല - അക്ഷരങ്ങളുടെ മാലാഖ എന്നി രണ്ടു നാടകങ്ങളാണ് എട്ടാം ദിവസമായ ഇന്നലെ അരങ്ങേറിയത്. 

രാജൻ പൂത്തറക്കൽ കെ എൻ പ്രശാന്ത് എന്നിവർ ചേർന്ന് തൃശൂർ രംഗചേതനയ്ക്ക് വേണ്ടി സംവിധാനം ചെയ്ത നാടകമാണ് ഗ്രൂപ് ഫോട്ടോ.   15 മിനുട്ട് ദൈർഘ്യം വരുന്ന നാടകാചാര്യൻ എൻ എൻ പിള്ളയുടെ രചനയിൽ വിരിഞ്ഞ നാടകം 45 മിനുട്ട് നേരത്തെ പൊട്ടിച്ചിരിയാണ് സൂര്യവേദിയിൽ പടർത്തിയത്.  ഫിലിം ഉപയോഗത്തിൽ ഉണ്ടായിരുന്ന പഴയകാലത്ത് ഒരു തറവാട്ടിൽ ഗ്രൂപ് ഫോട്ടോ എടുക്കാൻ വരുന്ന ഫോട്ടോഗ്രാഫർ കുടുംബക്കാരെ ഒന്നിച്ചു നിർത്തി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും അതിനനുബന്ധമായ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ് നാടകം.   മകൻ ഫോട്ടോഗ്രാഫർ ആയിരുന്ന അച്ഛന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ എടുത്തു നോക്കുന്നതിൽ നിന്ന് ഒരു ഗ്രൂപ് ഫോട്ടോ എടുത്ത് അതിന്റെ ഓർമയിലേക്ക് പോകുന്നതിൽ നിന്നാണ് നാടകം ആരംഭിക്കുന്നത്. ഓരോ ഫോട്ടോയും ഓരോ ഓർമ്മയാണെന്നും നാടകം സമർത്ഥിക്കുന്നു.

മലാല - അക്ഷരങ്ങളുടെ മാലാഖയിൽ സമാധാനത്തിനുള്ള നോബൽ പ്രൈസ് നേടിയിട്ടുള്ള മലാല യുസഫ് സായിയുടെ ധീരമായ ജീവിതമാണ് ഏകപാത്രത്തിലൂടെ നിഹാരിക എസ് മോഹനൻ എന്ന സ്കൂൾ വിദ്യാർത്ഥിനി പകർന്നാടിയത്.  മലാലയ്ക്ക് പുറമെ തീവ്രവാദികളുടെ തലവൻ,സ്കൂൾ പ്രിൻസിപ്പൽ,വൃദ്ധ,വെള്ളക്കാരോട് പൊരുതി മരിക്കുന്ന മലാല തുടങ്ങി ഒൻപതു വേഷങ്ങളിലും വ്യത്യസ്തഭാവങ്ങളിലും പ്രത്യക്ഷപ്പെട്ടത് വിസ്മയമായി.   സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ കലാപ്രതിഭ ആയിട്ടുള്ള നിഹാരിക സീരിയൽ-സിനിമ നടിയുമാണ്.  മാഹി നാടകപുരക്ക് വേണ്ടി സാംകുട്ടി പട്ടൻകരി സംവിധാനം ചെയ്ത നാടകം 60 വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു.  45 മിനുട്ട് ദൈർഘ്യം വരുന്ന  ഈ നാടകത്തിൽ മനോഹരങ്ങളായ ഒൻപതു ഗാനങ്ങൾ ഉണ്ടെന്നത് ശ്രദ്ധേയമാണ്.
Views: 2088
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024