ARTS21/06/2017

ലോക സംഗീത ദിനത്തിൽ ചിറയിന്‍കീഴ് പി.കെ. മനോഹരന് ഗുരുപൂജ

ayyo news service
പി.കെ. മനോഹരനെ മന്ത്രി ആദരിക്കുന്നു. ഭാര്യ സമീപം.
തിരുവനന്തപുരം: സംഗീത ദിനാഘോഷം ആദ്യകാല ചലച്ചിത്ര ഗായകന്‍ ചിറയിന്‍കീഴ് പി.കെ. മനോഹരന് ഗുരുപൂജയും ആദരവും നടത്തി ജി. ദേവരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റുമായി ചേർന്ന് ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ ആചരിച്ചു. ടൂറിസം-ദേവസ്വം  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനവും, ശ്രീകുമാരന്‍ തമ്പി മുഖ്യ പ്രഭാഷണവും നടത്തിയ ചടങ്ങില്‍ സ്വാമി ഗുരു രത്‌നം ജ്ഞാനതപസ്സി അധ്യക്ഷത വഹിച്ചു. പ്രൊഫ. അലിയാര്‍, ടി.പി. ശാസ്തമംഗലം, പ്രമോദ് പയ്യന്നൂര്‍, ഡോ. ഓമനക്കുട്ടി വയലാര്‍ മാധവന്‍കുട്ടി കരമന ഹരി തുടങ്ങിയവര്‍ സാംസ്‌കാരിക യോഗത്തില്‍ സംസാരിച്ചു. പൊതുധാരയില്‍ നിന്നും വിസ്മൃതനായിരുന്ന പി.കെ. മനോഹരന്റെ കഷ്ടപ്പാടും, ദുരിതവും നിറഞ്ഞ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചവര്‍ ഉള്‍പ്പടെ കലാസാംസ്‌കാരിക രംഗത്തെ സുമനസ്സുകള്‍ അദ്ദേഹത്തെ സഹായിക്കുന്നതിനും ആദരിക്കുതിനും ഒത്തുചേര്‍ന്നു തുടർന്ന് ദേവരാഗപുരം ഗായക സംഘം വി.കെ. മനോഹരന്‍ ആലപിച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനാഞ്ജലി അവതരിപ്പിച്ചു.

Views: 1788
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024