ARTS23/09/2018

ഭാരത് ഭവനില്‍ ഓട്ടന്‍തുള്ളലിന്റെ നവ്യാനുഭവം

ayyo news service
തിരുവനന്തപുരം: ഭാരത് ഭവനില്‍ അരങ്ങേറിയ ഓട്ടന്‍തുള്ളലിന്റെ അവതരണം കലാസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി.കലാമണ്ഡലം സുരേഷ് കാളിയത്തും സംഘവുമാണ് ഓ'ന്‍തുള്ളല്‍ അവതരിപ്പിച്ചത്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും,ഇന്ത്യന്‍ കൗൺസില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തതമായാണ് കല്യാണ സൗഗന്ധികം ഓട്ടന്‍തുള്ളല്‍ സംഘടിപ്പിച്ചത്. നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി വൈകുന്നേരം 6 മണിയോടെയായിരുന്നു ഓട്ടന്‍തുള്ളല്‍ അരങ്ങേറിയത്. ഭാരത് ഭാരത് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂർ  ആമുഖഭാഷണം നടത്തിയ ചടങ്ങില്‍ ഐസിസിആർ റീജിയണല്‍ ഓഫീസര്‍ മധൂര്‍ കങ്കണ റോയി കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. പുതുമയാര്‍ന്ന ശൈലിയില്‍ കല്യാണ സൗഗന്ധികം അവതരിപ്പിച്ച സുരേഷ് കാളിയത്തിനൊപ്പം വോക്കലില്‍ കലാമണ്ഡലം മോഹനകൃഷ്ണനും, കലാമണ്ഡലം നയനനും, മൃദംഗത്തില്‍ കലാമണ്ഡലം രാജീവ് ആര്‍.നായരും അരങ്ങിലെത്തി.  

Views: 1505
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024