വാഴമുട്ടം ബി ചന്ദ്രബാബു തിരുവനതപുരം:രാജ്യം രക്തസാക്ഷിദിനമായി ആചരിക്കുന്ന മഹാതമാഗാന്ധിയുടെ ചരമദിനത്തിൽ വാഴമുട്ടം ബി ചന്ദ്രബാബു 12 മണിക്കൂർ മതസൗഹാർദ്ദ ശാസ്ത്രീയസംഗീതയജ്ഞം നടത്തുന്നു. ജനുവരി 30 ന് വൈ എം സി എ ഹാളിൽ രാവിലെ എട്ടു മണി മുതൽ രാത്രി എട്ട് മണിവരെ വലിയ ഇടവേളകളില്ലാതെയാണ് ചന്ദ്രബാബുവിന്റെ സംഗീതയജ്ഞം. സ്വയം രചിച്ച് ഈണം നല്കിയ 40 മതസൗഹാർദ്ദ ശാസത്രീയഗാനങ്ങളാണ് ആലപിക്കുന്നത്.
ഒരു മണിക്കൂറിൽ അഞ്ചു മിനിറ്റ് മാത്രം ഇടവേള എടുത്ത് ചന്ദ്രബാബു ഗാനമാലപിക്കുമ്പോൾ നാലുപെരുൾപ്പെടുന്ന പക്കമേളക്കാരുടെ നാല് ടീം നാല് മണിക്കൂറിന്റെ ഇടവേളകളിൽ മാറും. 20 വര്ഷങ്ങളായി സംഗീതരംഗത്തുള്ള വാഴമുട്ടം ചന്ദ്രബാബു ആദ്യമായിട്ടാണ് ഇത്രയും ദൈർഘ്യമേറിയ ഗാനാലാപനം നടത്തുന്നത്.
പത്മശ്രി നെയ്യാറ്റിൻകര വാസുദേവന്റെ ശിഷ്യനായ ചന്ദ്രബാബു 17 വര്ഷമായി മുടങ്ങാതെ എല്ലാ ജനുവരി ഒന്നിനും ആറ്റുകാൽ ദേവിക്ഷേത്രത്തിൽ സംഗീതാർച്ചന നടത്താറുണ്ട്. ഇക്കഴിഞ്ഞ ഒന്നിനും സംഗീതാർച്ചന നടത്തിയിരുന്നു.
ആറ്റുകാൽ ദേവിക്ഷേത്രത്തിൽ വാഴമുട്ടം ബി ചന്ദ്രബാബു 2016 ജനുവരി ഒന്നിന് സംഗീതാർച്ചന നടത്തിയപ്പോൾ