ARTS11/02/2017

'സിനിമയിലെ ഡാൻസാണ് മനസിലാകാത്തത്' കമലിന് മേതിൽ ദേവികയുടെ ചുട്ട മറുപടി

ayyo news service
കമലിന്റെ പ്രസംഗം ശ്രദ്ധയോടെ കേൾക്കുന്ന മൈഥിലി ടീച്ചറും മേതിൽദേവികയും
തിരുവനന്തപുരം:നമ്മുടെ ഡാന്‍സ് അറിയണമെന്നുണ്ടെങ്കില്‍ സാര്‍ നല്ല ഒരു നര്‍ത്തകിയുടെ കച്ചേരി ഇരുന്നു രണ്ടു മണിക്കൂര്‍ കണ്ടേപറ്റു.  നമുക്ക് മനസ്സിലാകാത്തത് സിനിമയിലെ ഡാന്‍സാണ്. സിനിമയില്‍  ക്ലാസ്സിക്കല്‍ ഡാന്‍സ് നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.  സിനിമയിലെ നൃത്തം  വളരെ സിംപിളാണ്.  അതില്‍ കഥാപത്രത്തിന്റെ ഇമോഷന്‍ മാത്രമാണ് കാണിക്കുന്നത്.

നല്ല ഒരു സുന്ദരമായ പ്രസംഗമൊക്കെ  നടത്തിയ  സാറിനോട് എനിക്കുള്ള ഒരപേക്ഷ, ക്രീയറ്റിവി ഡാൻസ് അത് എവിടെ നടന്നാലും പോയിരുന്നു രണ്ടു മണിക്കൂർ കാണണം.   ഒരു ഡാൻസർ ക്രീയേറ്റ് ചെയ്യുന്നത്,  അല്ലാതെ അച്ചടിച്ചതു പോലെ അതിങ്ങനെ ഒരു സിഡി കണ്ട പേടിച്ച് അവതരിപ്പിക്കുന്നതല്ല. അങ്ങനെയായാല്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക്  പഠിക്കാൻ സാധിക്കും. മേതിൽ ദേവിക പറഞ്ഞു.

നൃത്തവുമായിട്ടു ഒരുബന്ധവുമില്ലാത്ത തന്നെ നൃത്തോത്സവത്തിന്റെ ഉദ്ഘാടനം ചെയ്യാൻ വിളിച്ചപ്പോൾ താൻ അത്ഭുദപ്പെട്ടുപോയെന്നും.  തനിക്ക് നൃത്തത്തെക്കുറിച്ചറിയില്ലെന്നും പത്തുമിനിറ്റ് കണ്ടുകൊണ്ടരിക്കുമെങ്കിലും അതിൽ കൂടുതലായാൽ ഉറങ്ങിപ്പോകുമെന്നും   ചിലങ്ക നൃത്തോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കാവ് കമൽ പറഞ്ഞിരുന്നു.  അതിനു  മറുപടിനൽകുകയായിരുന്നു   പ്രശസ്ത നർത്തകിയും ചിലങ്കയുടെ ക്യൂറേറ്ററുമായ മേതിൽ ദേവിക.  ചടങ്ങിൽ നന്ദിപ്രകാശിക്കുമ്പോളായിരുന്നു അത്.
Views: 2168
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024