Mobirise Website Builder v4.9.3
ARTS25/11/2017

പനാമ ക്ലോസ് കംപാഡേഴ്‌സ് തലസ്ഥാനത്ത്

ayyo news service
തിരുവനന്തപുരം: അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായി ഒരുക്കുന്ന പനാമ ക്ലോസ് കംപാഡേഴ്‌സ്  ദൃശ്യവിരുന്ന് തലസ്ഥാന നഗരിയില്‍. പനാമയുടെ തനത് സംഗീതവും നൃത്തവും ഒത്തിണങ്ങിയ ക്ലോസ് കംപാഡേഴ്‌സ് എന്ന നൃത്ത സംഗീത സംഘം അവരുടെ ലോക പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തുന്നത്. 
പനാമ സംഗീത്തിന്റ മെലഡി രൂപം ആവാഹിച്ച ടാംബാറിട്ടോസ് എന്ന സംഗീത ശില്പത്തോടെയാണ് ഷോ ആരംഭിക്കുക. സംഗീതത്തിന്റ മൃദുഭാവത്തിനൊപ്പം നൃത്തവും അകമ്പടി സേവിക്കും. തുടര്‍ന്ന് സംഗീതത്തിന്റ രൗദ്ര ഭാവം ആവാഹിക്കുന്ന  'ക്യൂബയ സാൻറ്റേന' അരങ്ങേറും. പനാമയുടെ അസുവേറോ പ്രവിശ്യയില്‍ രൂപം കൊണ്ട ഈ സംഗീത ആവിഷ്‌ക്കാരത്തിനായി വയലിന്‍, ഗിത്താര്‍, ഡ്രം എന്നിവയോടൊപ്പം പ്രാദേശിക സംഗീത ഉപകരണങ്ങളായ കജം ഗുഛേറാക്ക അഥവാ പുറക്ക എന്നിവയും വേദിയിലെത്തുംതുടര്‍ന്ന് നൃത്തത്തിന്റെ വശ്യ ലോകത്തേക്കാകും സംഘം കാഴ്ചക്കാരെ കുട്ടിക്കൊണ്ടു പോവുക. ക്യൂബയ കാറേരാന നൃത്ത ശില്പം ചടുലമായ ചുവടുകളാലും ഗാംഭീര്യം കലര്‍ന്ന ശബ്ദഘോഷണങ്ങളാലും മുഖരിതമാകും.  ശരീര ഭാഷയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്ന ക്യൂബിയ കൊറേരാന പനാമയിലെ ലാ കോറേരാന എന്ന ജില്ലയിലെ തനത് കലാരൂപം കൂടിയാണ്
 
ആഫ്രിക്കന്‍ ന്യത്തത്തില്‍ നിന്നും  പ്രചോദനം ഉള്‍ക്കൊണ്ട് പിന്‍ക്കാലത്ത് പനാമയിലെ ദാരിയന്‍ പ്രവിശ്യയില്‍ പ്രചാരത്തിലായ ക്യൂബിയ ദാരിയനിറ്റ, കോംഗോ നൃത്തം  എന്നിവയും എറെ ലോക പ്രശസ്തി നേടിയ ഇനങ്ങളാണ്. ആറ് സംഗീതജ്ഞരും  അഞ്ച് നര്‍ത്തകരും അടങ്ങുന്നതാണ് സംഘം. പ്രശസ്ത പനാമ കലാകാരന്‍ ദിമാസ് ഫ്രാങ്കോ ആണ് ടീമിന്റെ മാനേജിംഗ് ഡയറക്ടര്‍. 
നവംബര്‍ 27 തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്ക് കേരള യൂണിവേഴ്‌സിറ്റി സെനറ്റ്  ഹാളില്‍  പനാമ നൃത്ത സംഗീതോത്സവം അരങ്ങേറും.  പ്രവേശനം സൗജന്യമായിരിക്കും 
Views: 1742
SHARE
CINEMA
NEWS
P VIEW
HEALTH
OF YOUTH
L ONLY