ARTS29/06/2020

നാദബ്രഹ്മം ഫൗണ്ടേഷന്‍

സംഗീതം ഒരു സാന്ത്വന പദ്ധതിയായി ആവിഷ്‌ക്കരിക്കാനുള്ള ശ്രമം
M.P. Lokanath
സഞ്ചലിത സ്വാഭാവരൂപിണിയായ പ്രകൃതിയിലെ ഓരോ സൃഷ്ടി ചലനവും സ്വസ്വരൂപ നാദാങ്കിതമാണ്.

സൃഷ്ടികളില്‍ അന്തര്‍ല്ലീനമായിരിക്കുന്ന നാദങ്ങളുടെയെല്ലാം സമഷ്ടിഭാവമായ നാദപ്രപഞ്ചം തന്നെയാണ് പ്രണവം അഥവാ 'നാദബ്രഹ്മം'

അനാഹതകാരണ സ്വരൂപമായ ആ ആദിനാദം,  പഞ്ചീകൃതമായ പഞ്ചഭൂതങ്ങളുടെ ഉള്ളില്‍ 'ശ്രുതി 'സ്വരൂപേണ വസിക്കുന്നു. ആ ശ്രുതിയില്‍നിന്നുമാണ് വൈഖരീസ്വരൂപമായ 'ശബ്ദം ' ഉടലെടുക്കുന്നത്. ശബ്ദങ്ങള്‍ പിന്നീട് സ്വരങ്ങളായി, സ്വരങ്ങള്‍ രാഗങ്ങളായി, രാഗങ്ങള്‍ ഗാനങ്ങളായി, ഗാനങ്ങള്‍ കൃതികളായി, കൃതികളിലൂടെ 'സംഗീതം ' മനുഷ്യ മനസ്സിന്റെ സാന്ത്വനമായി മാറി.

മനുഷ്യനില്‍ സ്വതഃസിദ്ധമായ സംഗീതത്തെ കണ്ടെത്താനും, അതിലൂടെ മനുഷ്യ ഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും, സംഗീതം ഒരു സാന്ത്വന പദ്ധതിയായി ആവിഷ്‌ക്കരിക്കാനുമുള്ള ശ്രമമാണ് മലയാളനാടിന്റെ സാംസ്‌കാരിക കേന്ദ്രമായ തൃശൂരില്‍  ' നാദബ്രഹ്മം ഫൗണ്ടേഷന്‍ ' എന്ന കള്‍ച്ചറല്‍ & ചാരിറ്റബിള്‍ ട്രസ്‌ററ് നടത്തുന്നത്.

ശ്രേഷ്ഠമായ വ്യക്തികള്‍ കുടുംബത്തിന് ശ്രേയസ്സാകുന്നു. ശ്രേയസ്സാര്‍ന്ന കുടുംബങ്ങള്‍ സമൂഹത്തിന് ഭദ്രതയേകുന്നു  ഭദ്രമായ സമൂഹം രാജ്യത്തിന് കരുത്താകുന്നു. കരുത്തുറ്റ രാജ്യം അഖണ്ഡതയുടെ ലക്ഷണമാകുന്നു. അഖണ്ഡ ഭാരതം നമ്മുടെ ലക്ഷ്യമാകുന്നു. അഖണ്ഡതാ മന്ത്രമാണ് : 'ലോകാ സമസ്താ സുഖിനോ ഭവന്തു '

എം. ഡി. സോമശേഖര്‍ (സ്ഥാപക പ്രസിഡന്റ് )

എം. ഡി. സോമശേഖര്‍
ചെറുപ്പം മുതല്‍ക്കേ സംഗീതാസ്വാദകനായിരുന്നു, സംഗീതപ്രേമിയായിരുന്നു, സംഗീതാരാധകനായിരുന്നു . കച്ചേരികളും, ലളിത സംഗീതവും, വിശിഷ്യ ഭക്തിഗാനങ്ങളും ഒരു അഭിനിവേശമായിരുന്നു.

1987 ല്‍ തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം 'രാമനാമസങ്കീര്‍ത്തനം  ' എന്നൊരു കാസറ്റ് ഇറക്കുവാന്‍ തീരുമാനിച്ചപ്പോള്‍, പ്രശസ്ത പിന്നണി ഗായകനായ ജി വേണുഗോപാലിനൊപ്പം പാടുവാന്‍ ഒരു ശബ്!ദത്തെ അന്വേഷിച്ചു നടന്ന ശ്രീമദ് അര്‍ച്ചനാനന്ദ സ്വാമികള്‍ എം. ഡി. സോമശേഖര്‍ എന്ന സംഗീതപ്രേമിയെ കണ്ടത്തി. അത് നിയതിയുടെ ഒരു നിയോഗമായിരുന്നു.

എം. ഡി. സോമശേഖറിന്റെ ഭാവി  ജീവിതസപര്യയിലേക്ക് വെളിച്ചം കാട്ടിയ ഒരു മാര്‍ഗ്ഗദീപമായിരുന്നു അത്  !
1988 ല്‍ 'നാദബ്രഹ്മം ഫൗണ്ടേഷന്‍ 'എന്ന സംഘടനയ്ക്ക് എം. ഡി. സോമശേഖര്‍  രൂപംനല്‍കി.

കഴിഞ്ഞ 32 വര്‍ഷങ്ങളായി  ലോകസമാധാനത്തിനും,  ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ഐശ്വര്യത്തിനും വേണ്ടി ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ (ആഗസ്റ്റ് 15 ന് ) തുടര്‍ച്ചയായി 12 മണിക്കൂര്‍ ( രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ) ശ്രീ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ '' ഗുരുവായൂര്‍ സംഗീതാര്‍ച്ചന '' നടത്തിവരുന്നു.

എം. ഡി. സോമശേഖറിന്റെ സംഗീത സപര്യ

250 ഓളംവരുന്ന ഹിന്ദു / ക്രിസ്ത്യന്‍ ആല്‍ബങ്ങളിലായി 3000ത്തില്‍പ്പരം ഭക്തിഗാനങ്ങള്‍ നാദബ്രഹ്മം ഓഡിയോസ്  നിര്‍മ്മിച്ചിട്ടുണ്ട്.

1000ല്‍പ്പരം ഭക്തിഗാനങ്ങള്‍ ആലപിച്ചു. 100ല്‍പ്പരം ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചു. 100 ഓളം ഗാനങ്ങള്‍ക്ക് ഈണവും പകര്‍ന്നിട്ടുണ്ട്.

ജയചന്ദ്രന്‍ , ശങ്കരന്‍ നമ്പൂതിരി ,  വേണുഗോപാല്‍ , മാര്‍ക്കോസ് , ബിജു നാരായണന്‍ , മധു ബാലകൃഷ്ണന്‍ , കല്ലറ ഗോപന്‍ , ഗണേഷ് സുന്ദരം , സുധീപ് കുമാര്‍ , രമേഷ് മുരളി , തൃശൂര്‍ മണി ,  കെസ്റ്റല്‍ , രാകേഷ് ബ്രഹ്മാനന്ദന്‍ , വിത്സന്‍ പിറവം

സുജാത മോഹന്‍ , ഗായത്രി അശോകന്‍ , ജ്യോല്‍സ്‌ന ,  ശ്വേതാ മോഹന്‍ , ശോഭാ ബാലമുരളി , മഞ്ചു മേനോന്‍ , ചിത്രാ അരുണ്‍ , രാജലക്ഷ്മി , ശ്രീരേഖാ ശ്രീകുമാര്‍ , അപര്‍ണ്ണാ ബാലമുരളി തുടങ്ങിയ പ്രൊഫഷണല്‍  പാട്ടുകാരേയും കൂടാതെ... 250 ല്‍പ്പരം നവാഗത ഗായികാ ഗായകന്‍മാരേയും വിവിധ ആല്‍ബങ്ങളിലായി പാടിച്ചു.

അനശ്വരനായ  സംഗീതജ്ഞന്‍ ശ്രീ.അര്‍ജുനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ പ്രശസ്ത സംഗീത സംവിധായകരായ  ജയന്‍ മാസ്റ്റര്‍ (ജയ വിജയ ), പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് , ടി.എസ്.രാധാകൃഷ്ണജി, തൃശൂര്‍ പത്മനാഭന്‍ , പി.ആര്‍.മുരളി , വാമനന്‍ നമ്പൂതിരി ,  അറയ്ക്കല്‍ നന്ദകുമാര്‍ , കെ.പി. ബാലമുരളി തുടങ്ങിയവര്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്

അനശ്വരനായ ശ്രീ.ഭരണിക്കാവ് ശിവകുമാര്‍ , ശ്രീ.പി.സി അരവിന്ദന്‍ , ചൊവ്വല്ലൂര്‍ കൃഷ്ണന്‍ക്കുട്ടി , പള്ളിപ്പുറം മോഹനചന്ദ്രന്‍ , എന്നീ പ്രശസ്തര്‍ ഉള്‍പ്പെടെ നവാഗതരായ 50 ഓളംപേര്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

'പുരുഷസ്ത്രീജാതി നാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്രയേ
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
മുക്തിവന്നീടുവാനുമില്ല  മറ്റേതുമൊന്നും '
ശബരിക്ക് ശ്രീരാമന്‍ നല്‍കുന്ന ഈ ഉപദേശം നമുക്കും സാധ്യമായിത്തീരാന്‍
'നാദബ്രഹ്മം ഫൗണ്ടേഷന്‍ '  ഈ ഗാനോപഹാരം കേരള ജനതയ്ക്കായി  ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുന്നു.
Views: 2526
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024