ARTS23/08/2020

നിറകേരളം ക്യാമ്പിൽ 105 ചിത്രകലാകൃത്തുക്കൾ: ഉദ്‌ഘാടനം ചൊവ്വാഴ്ച

27000 രൂപ കലാകാരന്മാർക്കുള്ള പ്രതിഫലമായി അക്കാദമി നൽകും
Rahim Panavoor
തിരുവനന്തപുരം : കോവിഡ്കാലത്ത്  കലാകാരന്മാർക്ക്  കൈത്താങ്ങായി  കേരള  ലളിതകലാ  അക്കാദമി  നിറകേരളം  ദശദിന  ചിത്രകലാ  ക്യാമ്പ്  സംഘടിപ്പിക്കുന്നു. കേരളത്തിലെ പതിനാലു ജില്ലകളിലെ 105 ചിത്രകലാകൃത്തുക്കൾ  ഒരേ  സമയം  സ്വന്തം  വീടുകളിലിരുന്ന്  ചിത്രരചന  നടത്തുന്ന  രീതിയിലാണ് ക്യാമ്പിന്  രൂപം  നൽകിയിട്ടുള്ളത്. ചിത്രകല  ജീവിതമാക്കിയവരും  മറ്റു  യാതൊരു  വരുമാനമില്ലാത്തവരുമായ കലാകാരന്മാരെയാണ് ഈ  ക്യാമ്പിൽ തെരഞ്ഞെടുത്തിട്ടുള്ളത്. ഒത്തുചേരലിന് കോവിഡ്  തടസ്സമായതിനാൽ  കലാകാരന്മാർക്ക്  ക്യാൻവാസ്  വീട്ടിലേയ്ക്കു നൽകി  സ്വന്തം  വീടു തന്നെ സർഗാത്മകതയുടെ ഇടം  ആക്കുന്നു. കലാകാരന്മാർക്കുള്ള പ്രതിഫലമായി 27000 രൂപയും അക്കാദമി  നൽകുന്നുണ്ട്. ജീവിക്കുക  ജീവിക്കാൻ  സഹായിക്കുക എന്ന ആശയത്തിലൂന്നിയും നിറ കേരളം  നിറവിന്റെ  കേരളം  എന്ന  സന്ദേശം  നൽകിയുമാണ്  അക്കാദമിയുടെ  ഏറെ   ശ്രദ്ധേയമായ  ഈ  ക്യാമ്പ്  ഒരുക്കുന്നത്. പൂർത്തിയാക്കപ്പെടുന്ന  ചിത്രങ്ങൾ   അക്കാദമിയുടെ  ശേഖരത്തിലേയ്ക്കും സാംസ്കാരിക  കേരളത്തിന്റെ മുതൽക്കൂട്ടായും  മാറ്റുമെന്ന്  അക്കാദമി  ചെയർമാൻ  നേമം  പുഷ്പരാജ്  പറഞ്ഞു. ക്യാമ്പിനോടനുബന്ധിച്ച് പ്രശസ്ത  വ്യക്തികളുമായുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും  ഓൺലൈനായി സംഘടിപ്പിക്കുന്നുണ്ടെന്നും ചെയർമാൻ  അറിയിച്ചു. 
ക്യാമ്പിന്റെ  ഉദ്‌ഘാടനം  നാളെ (ആഗസ്റ്റ് 25 ചൊവ്വ ) രാവിലെ  10.30 ന് സാംസ്കാരിക -നിയമകാര്യ  -പട്ടികജാതി -പട്ടികവർഗ്ഗ ക്ഷേമ  വകുപ്പ്  മന്ത്രി എ. കെ. ബാലൻ ഓൺലൈനായി  നിർവഹിക്കും. ചിത്രകാരിയായ സിത്താരയ്ക്ക്  ക്യാൻവാസ്  നൽകിയാണ് ഉദ്‌ഘാടനം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആധുനിക ചിത്രകാരിയായിരുന്ന മലയാളിയായ  ടി. കെ. പത്മിനിയെക്കുറിച്ച്  അക്കാദമി  ചെയർമാൻ  നേമം  പുഷ്പരാജ്  എഴുതിയ  പുസ്തകം  ചടങ്ങിൽ  മന്ത്രി  പ്രകാശനം  ചെയ്യും. അക്കാദമി  ചെയർമാൻ  നേമം  പുഷ്പരാജ്  അധ്യക്ഷനായിരിക്കും.
Views: 1137
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024