ചിത്ര ശില്പ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ശില്പി കെ. രഘുനാഥന്‍ നിര്‍വഹിക്കുന്നു.
കൊച്ചി : കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന നാല്‍പ്പത്തിയൊമ്പതാമത് സംസ്ഥാന ചിത്ര ശില്പ പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ ആരംഭിച്ചു .
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ശില്പിയും അക്കാദമി ഫെലോഷിപ് ജേതാവുമായ കെ . രഘുനാഥന്‍ നിര്‍വഹിച്ചു. കോവിഡ് കാലത്ത് കലാകാരന്‍മാര്‍ മാനസികമായി ഒററപ്പെട്ട് കഴിയുകയാണെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്‍മാര്‍ക്കു വേണ്ടി അക്കാദമി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെ കെ. രഘുനാഥന്‍ അഭിനന്ദിച്ചു. അക്കാദമി വൈസ് ചെയര്‍മാന്‍ എബി. എന്‍. ജോസഫ് അധ്യക്ഷനായിരുന്നു. ചിത്രകാരിയും കലാ നിരൂപകയുമായ രാധാ ഗോമതി മുഖ്യാതിഥിയായിരുന്നു. അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ എന്‍. ബാലമുരളികൃഷ്ണന്‍, പോള്‍ കല്ലാനോട്, ജനറല്‍ കൗണ്‍സില്‍ അംഗം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, ചിത്രകാരന്‍മാരായ സജിത്ത് പുതുക്കലവട്ടം, ജി. ഉണ്ണികൃഷ്ണന്‍, സംഗീത് തുളസി, അക്കാദമി സെക്രട്ടറി പി. വി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.
പ്രദര്‍ശനം 30 ന് സമാപിക്കും