തിരുവനന്തപുരം: അനശ്വര സംഗീതജ്ഞന്‍ എം.ജി. രാധാകൃഷണന്റെ 77-ാം ജന്മദിനം -ഘനശ്യാമ സന്ധ്യ ശനിയാഴ്ച(29) വൈകുന്നേരം 5.30 ന് ടാഗോര്‍ തിയേറ്ററില്‍ അരങ്ങേറും. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 29-ാം തീയതി സംഘടിപ്പിച്ചുവരുന്ന ഘനശ്യാമ സന്ധ്യ എന്ന സംഗീത വിരുന്നിന്റെ ഏഴാം വാര്‍ഷിക ആഘോഷമാണിത്. സംഗീത രംഗത്തെ പ്രതിഭകള്‍ക്ക് എല്ലാ വര്‍ഷവും നല്‍കിവരാറുള്ള എം.ജി. രാധാകൃഷ്ണന്‍ പുരസ്‌കാരം ഈ വര്‍ഷം നല്‍കുന്നത് കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിനാണ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിക്കും. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനും ആദ്യകാല പിണി ഗായകനുമായ ചിറയിന്‍കീഴ് മനോഹരന് ചടങ്ങില്‍ ധന സഹായം നല്‍കും. തുടർന്ന് എം.ജി. രാധാകൃഷ്ണന്‍ ഈണം നല്‍കിയ ലളിത ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും പ്രശസ്ത പിണി ഗായകര്‍ വയലാര്‍ സംസ്‌കാരിക വേദിയുടെ സഹകരണത്തോടെ ഒരുക്കുന്നു. എം.ജി. രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍, ഭാരത് ഭവൻ, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഘനശ്യാമ സന്ധ്യ ഒരുക്കുന്നത്.