തിരുവനന്തപുരം: സൂര്യ ദേശീയ നാടകോത്സവം സമാപനത്തിലേക്ക് കടക്കുമ്പോൾ അവതരണത്തിലെ വ്യത്യസ്ഥതകൊണ്ട് ശ്രദ്ധേയമാകുകയാണ്. ഓപ്പൺ സ്റ്റേജിലെ നാടകം, നായികയില്ലാത്ത നാടകം, സംവിധായകൻ ഇല്ലാത്ത നാടകം,റേഡിയോ നാടകം,ഏകപാത്ര നാടകം, ലൈവ് മ്യുസിക്കിൽ നാല് നായികമാരുള്ള നാടകം തുടങ്ങിയ 10 വ്യത്യസ്ത നാടകങ്ങളാണ് ഏഴു ദിവസാമായി സൂര്യ വേദിയിൽ അരങ്ങേറിയത്.
ഇതുവരെ അരങ്ങേറിയ എല്ലാ നാടകങ്ങളും തന്നെ മനുഷ്യമനസ്സാക്ഷിയെ തെട്ടുണർത്തുന്ന വലിയ സന്ദേശങ്ങൾ പങ്കുവെച്ചാണ് കടന്നുപോയതെന്നതും സൂര്യ ദേശീയ നാടകോത്സവത്തിന്റെ വലിയ സവിഷേതയാണ്. ആറാം ദിവസമായ ഇന്നലെ റെഡ് മിറർ എന്ന തമിഴ് നാടകമാണ് അരങ്ങേറിയത്. ഇന്നത്തെ രണ്ടു നാടകങ്ങൾ ഉൾപ്പെടെ ഇനിയുള്ള നാലുനാടകങ്ങളും അങ്ങനെത്തന്നെയാവാം. രണ്ടു തമിഴ് നാടകങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം മലയാള നാടകങ്ങൾ ആയിരുന്നു. റേഡിയോ നാടകമായ സാക്ഷിക്ക് സൂര്യവേദിയിൽ പുനർവായനയ്ക്ക് അവസരം ലഭിച്ചത് നാടകാസ്വാദകർക്ക് പുതിയ ഒരനുഭവമായി.
അതേസമയം ഇന്നലെ പ്രശസ്ത നാടകാചാര്യൻ രാമാനുജത്തിന്റെ പ്രിയശിഷ്യൻ ബി വിജയകുമാർ സംവിധാനം ചെയ്ത് അദ്ദേഹത്തിൻറെ തന്നെ നാടകസംഘമായ തഞ്ചാവൂരിലേ ഉത്തിരി തീയറ്റർ ലാൻഡ് അവതരിപ്പിച്ച നാഡി എന്ന തമിഴ് നാടകമാണ് അരങ്ങേറിയത്. പേര്പോലെത്തന്നെ പ്രകൃതിയെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളിൽ നിന്ന് പ്രകൃതിയെ സംരക്ഷിക്കാൻ പോരാടുന്ന കാടിന്റെ മക്കളുടെ നാടകമാണിത്. ഒരു തകിൽ വാദ്യം മാത്രമാണ് ഇതിലെ സംഗീതോപകരണം. അതും ലൈവായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ആ തകിൽ സംഗീതത്തിലാണ് നാടകത്തിന്റെ ചലനം നിയന്ത്രിക്കുന്നത്. ഇത് ഈ നാടകത്തിന്റെ ഒരു വ്യത്യസ്ത അവതരണ രീതിയായി എടുത്ത് പറയാം.
മലാല-അക്ഷരങ്ങളുടെ മാലാഖ , ഗ്രൂപ് ഫോട്ടോ എന്നി രണ്ടു നാടകങ്ങൾ ഇന്ന് സൂര്യ ദേശീയോത്സവത്തിൽ അവതരിപ്പിക്കും.