ARTS24/06/2017

കാവാലം മഹോത്സവം

ayyo news service
തിരുവനന്തപുരം: സോപാനവും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിയ്ക്കു കാവാലം മഹോത്സവത്തിന് ഇന്ന്  (ജൂൺ 25 ഞായര്‍) തുടക്കം. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കാവാലം സോപാനം, ഭാരത് ഭവന്‍, പി. ആര്‍. ഡി, ടൂറിസം വകുപ്പ്, കേരള സംഗീത നാടക അക്കാഡമി, കേരള ലളിത കല അക്കാഡമി, ഫോക് ലാന്‍ഡ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, കൂടിയാട്ടം  കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കാവാലം മഹോത്സവം അരങ്ങേറുന്നത്. രാവിലെ പത്തു മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ചിത്ര പ്രദര്‍ശന ഉദ്ഘാടനം, കാവാലം കവിതകളുടെ ആലാപനം, കാവാലത്തിന്റെ കാവ്യലോകം, കാവാലത്തിന്റെ സംഗീത ലോകം, എന്നി വിഷയങ്ങളില്‍ ചര്‍ച്ചയും, കഥകളി, മാനത്തെ മച്ചോളം, സോപാന സംഗീതം, കലാലയ ഗീതം, നാടന്‍ പാട്ട്, നാടക ഗാനം,  കാവാലം ചലച്ചിത്ര ഗാനാലാപനം എന്നിവയും നടക്കും. 
മഹോത്സവത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച്ച സോപാന തത്വം, ഡോക്യൂമെന്ററി പ്രദര്‍ശനം, കളരിപ്പയറ്റ്, കാവാലത്തിന്റെ സോപാന ശൈലിയിലുള്ള മോഹിനിയാട്ടം  അവതരണമായ സോപാനയാനം എന്നിവയും വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഒരുക്കിയിട്ടുണ്ട്.
സമാപന ദിവസമായ ജൂൺ 27 ലെ വിപുലമായ സാംസ്‌കാരികോത്സവം ഭാരത് ഭവന്‍, ടാഗോര്‍ തിയേറ്റര്‍ എന്നി രണ്ടു വേദികളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. 
രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാവാലം നാടക സംകൃതിയെക്കുറിച്ച് ശിവ മോഹന്‍ തമ്പി തയ്യാറാക്കിയ താളത്തളം (Spatial Rhythm) എന്ന  ഡോക്യൂമെന്ററിയും, കാവാലത്തിന്റെ നാടകവും രംഗാവതരണവും എന്നി  വിഷയത്തെ ആസ്പദമാക്കി നാടകാചാര്യന്‍ ശ്രീ. രത്തന്‍ തിയ്യം നയിക്കന്ന ചര്‍ച്ചയും ഭാരത് ഭവനില്‍ നടക്കും. വൈകന്നേരം നാലു മണി മുതല്‍ അഞ്ചു മണി വരെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂത്രധാര്‍ ഡോക്യൂമെന്ററി പ്രദര്‍ശനം, തെയ്യം എന്നിവസമാപന വേദിയായ ടാഗോര്‍ തിയേറ്ററില്‍  അവതരിപ്പിക്കപ്പെടും. തുടർന്ന്  നടക്കന്ന പ്രഥമ കാവാലം നാരായണപ്പണിക്കര്‍ നാട്യാചാര്യ പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്,  മധു, സുഗതകുമാരി, പാലോട് രവി, ഡോ വി. വേണു ഐ.എ.എസ്, രാജീവ് നാഥ്, ശങ്കര്‍ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. തുടർന്ന് കാവാലത്തിന്റെ തെയ്യത്തെയ്യത്തിന്റെ രംഗാവതരണത്തോടെ കാവാലം മഹോത്സവത്തിന് തിരശ്ശീല വീഴും.

Views: 1703
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024