ARTS23/07/2016

ദുബായ് മര്‍ഹബ ഈദ് നൈറ്റ് വിശേഷങ്ങൾ

ayyo news service
ദുബായ്:ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദുബായ് കരാമ ഷെയ്ഖ് റാഷിദ് ആഡിറ്റോറിയത്തില്‍ നടന്ന മര്‍ഹബ ഈദ് നൈറ്റ് പ്രേക്ഷകരുടെ മനം കവര്‍ന്നു. അവിസ്മരണീയമായ പെരുന്നാൾ  സമ്മാനമായിരുന്നു മര്‍ഹബയിലെ കലാകാരന്‍മാര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത്. സിനിമാ പിആര്‍ഒ റഹിം പനവൂര്‍ ആണ് ഈ മെഗാഷോ  സംവിധാനം ചെയ്തത്. ദുബായ് ബിഎസ്എന്‍എല്‍ ഗ്രൂപ്പ് ഒഫ് കമ്പനീസാണ് ഷോ സംഘടിപ്പിച്ചത്.

എ.കെ.നൗഷാദ് രചിച്ച് ജി.കെ. ഹരീഷ്മണി സംഗീതം നല്കിയ ടൈറ്റില്‍ സോംഗോടുകൂടിയായിരുന്നു ഷോ ആരംഭിച്ചത്. ജി.കെ.ഹരീഷ്മണി, നവാസ് കാസര്‍ഗോഡ്, ഷിഹാബ് ഷാന്‍, അഭി വേങ്ങറ, ചന്ദ്രലേഖ (രാജഹംസമേ ഫെയിം) ഷബാന, ക്രിസ്റ്റീന എിവര്‍ ചേര്‍ന്നാണ് മര്‍ഹബയെക്കുറിച്ചുള്ള  ഗാനം ആലപിച്ചത്. 

ചലച്ചിത്ര താരങ്ങളായ ഗിന്നസ് പക്രു, അജീഷ് കോട്ടയം, റെജി രാമപുരം, ദേവിചന്ദന എന്നിവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റുകള്‍  പ്രേക്ഷകരെ ചിരിപ്പിച്ചു. ചലച്ചിത്രതാരം അന്‍സിബ, നൃത്ത സംവിധായകന്‍ സാദിഖ് സാഖി എന്നിവരും സംഘവും അവതരിപ്പിച്ച നൃത്തങ്ങള്‍ അതിമനോഹരമായി. എം.80 മൂസ എ ടിവി പരിപാടിയിലൂടെ പ്രക്ഷേകരുടെ പ്രിയങ്കരരായി മാറിയ വിനോദ് കോവൂര്‍, കബീര്‍, അതുല്‍, സുരഭി, അഞ്ജു എന്നിവരും കോമഡി സ്‌കിറ്റ്കളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി. വിവിധ ഭാഷയിലുള്ള ഹിറ്റ് ഗാനങ്ങള്‍ ഗായകര്‍ ആലപിച്ചു.

കലാഭവന്‍ മണിയെക്കുറിച്ച് റഹിം പനവൂര്‍ ഗാനരചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത മണികെടാവിളക്ക് എന്ന വീഡിയോ ആല്‍ബവും പ്രദര്‍ശിപ്പിച്ചു.  ബിഎസ്എന്‍എല്‍ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയര്‍മാന്‍ റാഷിദ് ഖലീഫയുടെ പ്രതിനിധി അഹമ്മദ് റാഷിദ്, സുല്‍ത്താന്‍ അല്‍ അലി, മുജിബ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഷോ ഡയറക്ടര്‍, പ്രൊഡ്യൂസര്‍ സി. ദില്‍ഷാദ്, മര്‍ഹബയിലെ കലാകാരന്‍മാര്‍, ബിഎസ്എന്‍എല്‍ ഗ്രൂപ്പ് ഒഫ് കമ്പനീസ് ജനറല്‍ മാനേജര്‍ രാകേഷ് എന്നിവര്‍ക്ക് അഹമ്മദ് റാഷിദ്, സുല്‍ത്താന്‍ അല്‍ അലി എിവര്‍ ഉപഹാരം നല്കി. ശശികുമാര്‍ രത്‌നഗിരി, അമ്മു എന്നിവരായിരുന്നു അവതാരകര്‍. എ.കെ.നൗഷാദ്, എസ്.മുത്തുകുമാര്‍ എന്നിവരാണ് ഷോ  കോ-ഓര്‍ഡിനേറ്റര്‍മാര്‍.


Views: 2622
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024