തിരുവനന്തപുരം:സൂര്യോത്സവത്തിന്റെ പതിനെട്ടാംദിനത്തിൽ ചെന്നൈ സ്വദേശിനിയും പ്രശസ്ത ഭരതനാട്യ കലാകാരിയുമായ പ്രിയദർശിനി ഗോവിന്ദിന്റെ നൃത്തം സൂര്യ വേദിയായ കോ- ബാങ്ക് ഹാളിൽ അരങ്ങേറി. തുടർ വർഷങ്ങളിലായി സൂര്യയിൽ ഭരതനാട്യം അവതരിപ്പിക്കുന്ന കലാകാരിയാണ് പ്രിയദർശിനി ഗോവിന്ദ്. ദേവി തുണൈ എന്ന വായ്പാട്ടിനു അഭിനയം മിശ്രണം കാഴ്ചവയ്ച്ചുകൊണ്ടാണ് ഒരു മണിക്കൂർ നീണ്ട നൃത്തവിരുന്നിന് പ്രിയദർശിനി തുടമിട്ടത്. രണ്ടാമത് തമിഴ് കവി ഭാരതിയുടെ ചിന്ന ചെറും കുട്ടി എന്ന കവിത,തെലുങ്ക് കവിത എന്നിവയുടെ നാട്യആവിഷ്കാരമുൾപ്പെടെ അഞ്ചോളം നൃത്തപ്രകടനം കാഴ്ചവയ്ച്ചാണ് പ്രിയദർശിനി 2016 സൂര്യ വേദിയെ ധന്യമാക്കിയത്.
ഒൻപതാം ദിനമായ നാളെ(ഒക്ടോ.9) സൂര്യ നൃത്ത-സംഗീതോത്സവത്തിൽ മഞ്ജുവാരിയർ കുച്ചുപ്പുടി അവതരിപ്പിപ്പിക്കും. ടാഗോർ തീയറ്ററാണ് മഞ്ജു നടനത്തിന് വേദിയാവുക