തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ എട്ട് തനത് കലാരൂപങ്ങള്‍ പരിചയപ്പെടുത്തുന്ന ദൃശ്യാഷ്ടകം നിയമസഭ അങ്കണത്തില്‍ അരങ്ങേറും. നടനും കാരിക്കേച്ചര്‍ ആര്‍ടിസ്റ്റുമായ ജയരാജ് വാര്യരാണ് കേരളത്തിന്റെ എട്ട് ദിക്കുകളില്‍ രൂപം കൊണ്ട കലാരൂപങ്ങളെ അതത് പ്രദേശത്തെ വാമൊഴി വഴക്കത്തോടെ കാരിക്കേച്ചര്‍ രൂപങ്ങളായി വേദിയില്‍ അവതരിപ്പിക്കുക. കൂടിയാട്ടം, ചവിട്ട് നാടകം, പുലിക്കളി, മോഹിനിയാട്ടം, തെയ്യം, പൂപ്പടയാട്ടം, വിളക്ക്‌കെട്ട്, ചവിട്ടോപ്പന, എന്നീ കലാരൂപങ്ങളെയാണ് അവതരിപ്പിക്കുന്നത്. നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരാണ് ദൃശ്യാഷ്ടകത്തിന്റെ ആശയവും രൂപകല്പനയും നിര്‍വഹിച്ചിരിക്കന്നത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന വെള്ളിയാഴ്ച വൈകിട്ട് 6.30ന് നിയമസഭാങ്കണത്തിലാണ് ദൃശ്യാഷ്ടകത്തിന്റെ ആദ്യാവതരണം അരങ്ങേറുക.