തിരുവനന്തപുരം: അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയഭാഗത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗൺസിൽ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായ ഒരുക്കിയ റാഷിലിയോ നൃത്ത സംഗീത വിരുന്ന് ആസ്വാദക സദസ്സിന് നവ്യാനുഭവമായി. പ്രാചീന കാലം മുതല്‍ ലുത്തീനിയക്കാര്‍ ഉപയോഗിച്ചുവരുന്ന വാദ്യോപകരണങ്ങളുടെ അകമ്പടി നൃത്തത്തിനും പാട്ടിനും പുതുമ പകര്‍ന്നു. ജനനം മുതല്‍ തുടര്‍ന്നുള്ള മനുഷ്യ ജീവിതത്തിലെ പ്രധാന ചടങ്ങുകളെയും രാജ്യത്തെ സംരക്ഷിച്ചു പോരുന്ന സായുധസേനയെ വരെ പ്രമേയമാക്കിയുള്ള ആഘോഷങ്ങള്‍ക്കു നിറമേകുന്ന ഗാനങ്ങളും നൃത്തവും വാദ്യോപകരണങ്ങളുടെ പ്രകടനവുമാണ് ലുത്തേനിയനിയില്‍ നിന്നെത്തിയ പത്തംഗ കലാസംഘം കോ-ബാങ്ക് ടവറില്‍ കാഴ്ചവച്ചത്.
.