ARTS26/02/2017

ഇവിടെ വന്ന് പെട്ടുപോയി; എത്രയും വേഗം തിരിച്ചുപോയാൽ മതി

ayyo news service
തിരുവനന്തപുരം:കേരളത്തിൽ കലപരിപാടി അവതരിപ്പിക്കനെത്തിയ കാശ്മീരിലെ കലാസംഘമാണ് സംസ്ഥാനത്തെ കൊടുംചൂട് താങ്ങാനാവാതെ തിരിച്ച എത്രയും വേഗം നാട്ടിലെക്കെത്തിയാൽ മതിയെന്ന് ആഗ്രഹിക്കുന്നവർ.  തിരുവന്തപുരത്തു നടക്കുന്ന ചതുർദിന ദേശീയ നാടോടി കലാസംഗമത്തിൽ പങ്കെടുക്കാനാണു കാശ്മീരി സംഘം കേരളത്തിലെത്തിയത്. കൊല്ലത്ത് പരിപാടി അവതരിപ്പിച്ച സംഘം തലസ്ഥാനത്തെ നിശാഗന്ധിയിലും നൃത്തങ്ങൾ അവതരിപ്പിച്ചിരുന്നു.  ഇന്നലെ  വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും നാടോടി നൃത്തങ്ങൾ കാഴ്ചവയ്ച്ചിരുന്നു. അവിടെ പരിപാടി അവതരിപ്പിക്കുന്ന കലാകാരനാണ് പറഞ്ഞത് നമുക്ക് ഇവിടുത്തെ ചൂടുള്ള കാലാവസ്ഥ സഹിക്കാൻ കഴിയുന്നില്ല എത്രയും വേഗം തിരിച്ചു നാട്ടിലെത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് . 

കാശ്മീരിലെ വാർത്തകൾ കേൾക്കുമ്പോൾ ഇവിടെ ഞങ്ങൾ പേടിക്കുകയാണ്   അവിടെ നിങ്ങൾ സന്തുഷ്ടരാണോ എന്ന് ചോദിച്ചപ്പോൾ അവിടെ ഞങ്ങൾ സന്തോഷമായിട്ടു തന്നെ ജീവിക്കുന്നു.  അത് അതിർത്തിയിലാണ് പ്രശ്‍നങ്ങൾ.  അവിടെയുള്ള നാല്പതു ശതമാനം ആൾക്കാർ പ്രത്യേക കാശ്മീർ വേണമെന്ന് വാദിക്കുന്നു. ഇവരാണ് പ്രശ്‌നം ഉണ്ടാക്കുന്നത്.  പിന്നെ എല്ലാം രാഷ്ട്രീയം. ചെറിയ കാര്യത്തിനെപ്പോലും മീഡിയ പെരുപ്പിച്ചു കാണിക്കുന്നുവെന്നും ആ കലാകാരൻ പറഞ്ഞു.  

അദ്ദേഹം പറഞ്ഞത് ശരിവയ്ക്കുന്നതാണ്, കാശ്മീരിലെ സ്ത്രീ പുരുഷ കലാകാർ കാഴ്ചവയ്ച്ച മനോഹരവും ഊർജസ്വലതയോടെയുള്ള  ജഷൻ-ഇ-കാശ്മീർ (താഴ്‌വാരത്തിന്റെ ജീവിത നൃത്തങ്ങൾ) എന്ന പേരിലുള്ള നാടോടിനൃത്തങ്ങൾ.  23 ന് തുടങ്ങിയ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.  പത്ത് സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞുറോളം കലാകാരന്മാർ അണിനിരക്കുന്ന ഫെസ്റ്റിവൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ഭാരത് ഭവൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അരങ്ങേറുന്നത്.
Views: 1956
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024