ARTS22/05/2022

ഭരതനാട്യം അരങ്ങേറ്റം നടത്തിയ ഏഴു വയസ്സുകാരി ശിവഗംഗയ്ക്ക് ലോക റെക്കോര്‍ഡ്

Rahim Panavoor
ശിവഗംഗ ആറ്റുകാല്‍ ക്ഷേത്ര  സന്നിധിയില്‍  നൃത്തം അവതരിപ്പിക്കുന്നു.
പത്തു  ദിവസം കൊണ്ട്  നാട്ടി കുറിഞ്ചി രാഗത്തില്‍ ഭരതനാട്യം വര്‍ണ്ണം പഠിച്ച് അരങ്ങേറ്റം നടത്തിയ ഏഴു  വയസുകാരി മലയാളി പെണ്‍കുട്ടി  ശിവഗംഗയ്ക്കു ലോകറെക്കോര്‍ഡ്. തിരുവനന്തപുരം ഗവണ്‍മെന്റ് കോട്ടണ്‍ഹില്‍ എല്‍ പി എസ്സിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഈ  കൊച്ചു മിടുക്കി.  മാധ്യമ പ്രവര്‍ത്തനകനായ   ഡോ. മനു സി.കണ്ണൂരിന്റെയും  കരകുളം ഗവണ്‍മെന്റ് യു പിസ്‌കൂള്‍ അധ്യാപിക ശിലയുടെയും മകളാണ്. നൃത്തത്തോടുള്ള  മകളുടെ ഇഷ്ടം മനസ്സിലാക്കിയ  മാതാപിതാക്കള്‍ ശിവഗംഗയെ  പ്രശസ്ത നൃത്താധ്യാപകനായ  നടനഭൂഷണം ബാബു നാരായണന്റെ കീഴില്‍ നൃത്തം അഭ്യസിപ്പിച്ചു. ഗുരുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുറഞ്ഞ  ദിവസങ്ങള്‍ കൊണ്ടുതന്നെ ശിഷ്യ  ശാസ്ത്രീയ  നൃത്ത ചുവടുകളും മുദ്രകളും  പഠിച്ചെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ അത്തിയറ മഠം ദേവീ ക്ഷേത്രത്തില്‍ അരങ്ങേറ്റവും നടത്തി. വേള്‍ഡ് റെക്കോര്‍ഡ്‌സി ന്റെയും  ഏഷ്യ  ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ്
ശിവഗംഗയ്ക്ക് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫീസര്‍ ഷെറീഫ ഹനീഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് സമ്മാനിക്കുന്നു.
റെക്കോര്‍ഡ്‌സ് എന്നിവയുടെയും ഓഫീസര്‍മാര്‍
തിരുവനന്തപുരത്തെത്തി ശിവഗംഗയുടെ നൃത്തം നേരില്‍ കണ്ടു.  ആറ്റുകാല്‍ ക്ഷേത്രത്തിലെ അംബ ആഡിറ്റോറിയത്തില്‍ നടന്ന മീഡിയ സിറ്റി ചിലങ്ക ഡാന്‍സ് ഫെസ്റ്റ്  പുരസ്‌കാര വിതരണ ചടങ്ങില്‍ മൂവായിരത്തോളം  പേരെ സാക്ഷികളാക്കി  ശിവഗംഗ അരങ്ങേറ്റം നടത്തിയ നൃത്തം വീണ്ടും അവതരിപ്പിച്ചു. വേള്‍ഡ് റെക്കോര്‍ഡ്‌സ്  ഓഫീസര്‍ ഷെറീഫ ഹനീഫ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും  ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും ഓഫീസര്‍ വിവേക് ആര്‍.നായര്‍ എന്നിവര്‍ ചേര്‍ന്ന് ശിവഗംഗയ്ക്ക് റെക്കോര്‍ഡുകള്‍ സമ്മാനിച്ചു. ശാസ്ത്രീയ നൃത്തരംഗത്ത് ലോകത്തില്‍ ആദ്യമായി ഒരു കൊച്ചു കുട്ടി ഈ  നേട്ടം കൈവരിച്ചത്  മലയാളികള്‍ക്ക് അഭിമാനമാണെന്ന് പല  പ്രമുഖരും പറഞ്ഞു. ശിവഗംഗയെ  വിവിധ സംഘടനകളും അധ്യാപകരും  ഉള്‍പ്പെടെ നിരവധി പേരാണ് അഭിനന്ദിച്ചത്. നൃത്താധ്യാപികരായ പാലക്കാടുള്ള  രജനി ഗംഗ വെള്ളി ചിലങ്കയും എറണാകുളത്തുള്ള സുചിത്ര  കൊച്ചുവീട്ടില്‍ ചിലങ്കയും സമ്മാനിച്ചാണ് ശിവഗംഗയെ  പ്രോത്സാഹിപ്പിച്ചത്.

Views: 668
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024