കണക്കു നാറാപിള്ളയായി ബൈജു പൂജപ്പുര
തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പ്രതിമാസ സാംസ്കാരികോത്സവമായ സംസ്കൃതിയില്‍ അവതരിപ്പിച്ച 'കണക്കു നാറാപിള്ള' എന്ന ഏകപാത്ര നാടകം പ്രേക്ഷകരുടെ മനം നിറച്ചു. അനശ്വര കവി ഡോ.പുതുശേരി രാമചന്ദ്രന്റെ പുതുവീട്ടില്‍ കണക്കു നാറാപിള്ളയുടെ ആത്മ പുരാണം എന്നകവിതയെ അവലംബിച്ചെഴുതിയ സ്വതന്ത്ര നാടകമാണ് അലക്സ് വള്ളികുന്നം രചനയും പ്രകാശ സംഗീതാവിഷ്കാരവും സംവിധാനവും നിര്‍വഹിച്ച നാടകം തിരുവനന്തപുരം ഒരിടം തിയേറ്റര്‍ ആണ് അവതരിപ്പിച്ചത് . നാടക പ്രവര്‍ത്തകനായിരുന്ന ജോസ് ചിറമ്മലിന്റെ പതിനഞ്ചാം ചരമ വാര്‍ഷികാത്തോടനുബന്ധിച്ച് സമര്‍പ്പിച്ച നാടകത്തില്‍ ബൈജു പൂജപ്പുര ആണ് കഥാ പാത്രമായി രംഗത്ത് എത്തിയത്.
അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു. അലക്സ് വള്ളികുന്നം, വിനോദ് വൈശാഖി എന്നിവര്‍ സമീപം
സംസ്കൃതിഭവന്‍ കൂത്തമ്പലത്തില്‍ നടന്ന നാടകവതരണം ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്മാന് വിനോദ് വൈശാഖി, പ്രോഗ്രാം അസിസ്റ്റന്റ് ആനി ജോണ്സണ്, സൂര്യ കൃഷ്ണമൂര്‍ത്തി, മീരാസാഹിബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
'കണക്കു നാറാപിള്ള ' ടീം വിശിഷ്ഠ അതിഥികള്‍ക്കൊപ്പം
മേക്കപ്പ് :ജയന് തൊഴുവന്‍കോട്. സാങ്കേതിക സഹായം :ജൂലിന്‍ അലക്സ്. സംഗീത സഹായം : രാജീവ് നിസര. സംഗീത നിര്‍വഹണം : ജെസിന്. പ്രകാശ നിര്‍വഹണം : എ. കെ. സുജിത്. സഹായം : അനില്‍ ദേവസ്യ. വേഷവിതാനം, രംഗ സജ്ജീകരണം : അനില്‍ മീഡിയ. സ്റ്റേജ് മാനേജര്‍ :മേരി നൈനാന്. പി ആര് ഒ : റഹിം പനവൂര്‍.