വിവേക് എസ്വര്ണ വശ്യമനോഹരമായ ഭൂ പ്രകൃതിയുടെ സംരക്ഷണത്തിനായി ചിത്രരചനയിലൂടെ ഒറ്റയാള്‍ പോരാട്ടം നടത്തിവരുന്ന യുവ ചിത്രകാരനും ചിത്രകല അധ്യാപകനുമായ കാട്ടാക്കട സ്വദേശി വിവേക് എസ്, പെയിന്റിംഗ് ബ്രഷിനു പകരം വിരലുകള്‍ ഉപയോഗിച്ച് പ്രകൃതിയുടെ മനോഹര ചിത്രം വരച്ചിരിക്കുന്നു. ഇതാദ്യമായിട്ടാണ് വിരലുകള്‍ ബ്രഷാക്കി ഒരു ചിത്രം ക്യാന്‍വാസില്‍ പകര്ത്തുന്നത്.
വിവേകിന്റെ വിരൽ ചിത്രം കാണാം - ക്ലിക്ക് വാച്ച് വീഡിയോ
നീണ്ടനാളത്തെ പ്രയത്‌നത്തിനൊടുവില്‍ലാണ് രണ്ടടി നീളവും ഒന്നരയടി വീതിയുമുള്ള ക്യാന്‍വാസില്‍ 35 മിനുട്ടുകൊണ്ട് ദൂരെ നീലാകാശവും പച്ച വീശിയ ഇടതൂര്ന്ന മരങ്ങളും തെളിഞ്ഞ് ഒഴുകുന്ന അരുവിയും അതില്‍ പ്രതിഫലിക്കുന്ന കാനന ഭംഗിയും മഞ്ഞ നിറമുള്ള ചെറു പൂക്കളും ഒക്കെ നിറയുന്ന മനോഹര എണ്ണവര്‍ണ്ണ ദൃശ്യം രചിച്ചിരിക്കുന്നത്. ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത വിവേക് കുട്ടിക്കാലത്ത് ചുറ്റുവട്ടത്തെ പച്ചപ്പില്‍ ആകൃഷ്ടനായാണ് വര തുടങ്ങിയത്. അന്നു മുതല്‍ ഇന്ന് വരെ പ്രകൃതിയെ അല്ലാതെ മറ്റൊന്നും വരച്ചിട്ടില്ല.
പ്രകൃതിയെ തന്നെ തന്റ ഗുരൂവായി കാണുന്ന വിവേക ഇതിനോടകം നിരവധി പ്രകൃതി സംരക്ഷണ ബോധവത്കരണ പ്രദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. ് സ്വദേശത്ത് സ്വന്തമായി നടത്തുന്ന ആചാര്യ ചിത്രകല പഠന സ്‌കൂളിലും വരയ്ക്കാന്‍ പഠിപ്പിക്കുന്നതും പ്രകൃതിയെതന്നെ. ഇതിലൂടെ കുട്ടികളില്‍ പാരിസ്ഥിതി സംരക്ഷണ മൂല്യബോധത്തിന്റ വിത്തുപാകുകയാണ് ഈ 35 കാരന്‍.
ആചാര്യ സ്കൂളിലെ ദൃശ്യം വരയില്‍ മാത്രമൊതുകുന്നതല്ല ഈ യുവാവിന്റ സ്‌നേഹപ്രകടനം പരിപാലനത്തിലും മികവ്‌തെളിയിച്ചിട്ടുണ്ട്. കുടുംബ ഭൂമിയ്ക്കു പുറമെ പാട്ടത്തിനെടുത്ത സ്ഥലത്തും വിത്തുപാകി വീട്ടാവിശ്യത്തിനുള്ള അരിയടക്കം പലതും വിളയിച്ചെടുത്ത ഈ പ്രകൃതി ആരാധകന്റ ഏക ജീവനോപാധി ചിത്രരചനയില്‍നിന്നു ലഭിക്കുന്ന വരുമാനം മാത്രം.