ARTS16/07/2017

ഗുരുപൂര്‍ണ്ണിമയിൽ മഹ്‌റേ പ്രണാം

ayyo news service
തിരുവനന്തപുരം: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജിയും മുക്താംഗന്‍ സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ഥികളും ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന  മഹ്റേ പ്രണാം നാളെ (ജൂലൈ 16 ഞായറാഴ്ച) വൈകുരേം ആറ് മണിക്ക് ഭാരത് ഭവനില്‍ അരങ്ങേറും. സംഗീത ഗുരുക്കന്മാര്‍ക്ക് അര്‍പ്പിക്കുന്ന ആദരവാണ് മഹ്റോ പ്രണാം.   പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജിയാണ് സംഗീതം അവതരി പ്പിക്കുന്നത്. പണ്ഡിറ്റ് മദനന്‍ ചൗഹാന്റെ ശിക്ഷണത്തില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ  സംഗീത പഠനം ആരംഭിച്ച അബ്രദിത, മാസ്റ്റര്‍ ബിരുദം ഗോള്‍ഡ് മെഡലോടെയാണ് വിജയിച്ചത്. പതിനഞ്ചാമത്തെ വയസില്‍ ലത മങ്കേഷ്‌കര്‍ അവാര്‍ഡ് നേടിയതിലൂടെയാണ് ശ്രദ്ധേയയായത്. ദേശീയാടിസ്ഥാനത്തില്‍ ആകാശവാണിയുടെ ലൈറ്റ് മ്യൂസിക് അവാര്‍ഡ് നേടിയിട്ടുള്ള അബ്രദിത ബാനര്‍ജി അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരിന്റെ അഖിലേന്ത്യ ദേശീയ സംഗീതോത്സവത്തില്‍ വിജയി ആയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയുടെ നാഷണല്‍ ചെയിന്‍ കൺസേര്‍ട്ട്, സ്വാതി ഫെസ്റ്റിവല്‍, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സ്വരഅര്‍പ്പണ തുടങ്ങിയ വിഖ്യാത സദസ്സുകളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ സംഘാടനത്തില്‍ ഒരുക്കു ഈ സംഗീത സന്ധ്യ വിഖ്യാത ഗായിക വിദൂഷി കിഷോരി അമ്‌നോകര്‍ സംഗീതത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവ് കൂടിയാണ്.

Views: 1701
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024