ARTS18/08/2017

ശുദ്ധ സംഗീതത്തിന്റെ തേന്മഴയായി കൊത്തേകറുടെ ഹാര്‍മോണിയം വാദനം

ayyo news service
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവനും ഇന്ത്യന്‍ കൗസില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേർന്നൊരുക്കിയ റാം കൊത്തേകറുടെ ഹാര്‍മോണിയം വാദനം വേറിട്ട ശ്രവ്യാനുഭവമായി.  രാഗങ്ങളെ ഉള്ളംകയ്യിലെ നെല്ലിക്കപോലെ എടുത്തു പ്രയോഗിച്ച കൊത്തേകര്‍ രാഗഭാവം സ്ഫുരിപ്പിക്കുതില്‍ അനുപമമായ പാടവം പ്രദര്‍ശിപ്പിച്ചു. ഭാരത് ഭവന്‍ ശെമ്മാങ്കുടി സ്മൃതിയിലെ നിറഞ്ഞ സദസ്സ് ശുദ്ധ സംഗീതത്തിന്റെ തേന്മഴയില്‍ മതിമറന്നിരുന്നു. നേരത്തേ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ റാം കൊത്തേകറെയും സംഘത്തെയും സ്വാഗതം ചെയ്തു. റാം കൊത്തേകറുടെ ഭാര്യ രാഗിണി കൊത്തേകര്‍, മകന്‍ ശരുണി കൊത്തേക്കര്‍, ശിഷ്യന്‍ ഉമേഷ് കൊത്തേകര്‍ എന്നിവരാണ് കച്ചേരിക്ക് പക്കമേളമൊരുക്കിയത്.  

പിതാവ് ഉദ്ദവ് റാവു കൊത്തേകറില്‍ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച റാം കൊത്തേകര്‍ അക്കാലത്തെ പ്രശസ്ത്രായ പല ഗുരുക്കന്മാരില്‍ നിന്നും സംഗീതത്തിലും ഹാര്‍മോണിയത്തിലും തുടര്‍ പഠനം നടത്തി.  മഹാരാഷ്ട്രയിലെ പ്രമുഖ സംഗീതജ്ഞരോടൊപ്പമെല്ലാം വേദി പങ്കിട്ട ഇദ്ദേഹം പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍കിട സംഗീതോത്സവങ്ങളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. മുപ്പത്  വര്‍ഷമായി ഐസിസിആറിന്റെ കലാകാരനായി പ്രവര്‍ത്തിച്ചുവരുന്നു.
Views: 1614
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024