നാടകം നടൻ ജോബി ഉദ്ഘാടനം ചെയ്യുന്നു.അലക്സ് വള്ളികുന്നം,ബൈജു പൂജപ്പുര ജയൻ തൊഴുവൻകോട് എന്നിവർ സമീപം
തിരുവനന്തപുരം: കര്‍ഷക സമരം ഒരു വര്‍ഷം പിന്നിടുമ്പോള്‍ തിരുവനന്തപുരം ഒരിടം തിയേറ്റര്‍'വഴി തേടുന്ന നാറാപിള്ള' കാല്‍ നട നാടകമായി അവതരിപ്പിച്ചു. നടന്‍ ജോബി പാളയം യൂണിവേഴ്‌സിറ്റി ലൈബ്രറി പരിസരത്ത് നാടകം ഉദ്ഘാടനം ചെയ്തു . സംവിധായകന്‍ ഡോ. അലക്‌സ് വള്ളികുന്നം കാല്‍നട നാടകത്തെക്കുറിച്ച് സംസാരിച്ചു. അഭിനേതാവ് ബൈജു പൂജപ്പുര, ജയന്‍ തൊഴുവന്‍കോട്, റഹിം പനവൂര്‍ എന്നിവരും സംബന്ധിച്ചു.കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി വഴി അന്വേഷിച്ച് നാറാപിള്ള നടക്കുന്നതാണ് നാടകം.
രക്തസാക്ഷിമണ്ഡപത്തില്‍ അഭിവാദ്യമര്‍പ്പിച്ച് പാളയം മാര്‍ക്കറ്റ്, സാഫല്യം കോംപ്ലക്‌സ് പരിസരം, എം. ജി. റോഡ് എന്നിവിടങ്ങളിലൂടെ നടന്ന് യാത്രക്കാര്‍,ബസ്സ് ജീവനക്കാര്‍ , സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍, സെക്രട്ടേറിയറ്റ് പരിസരത്തു സമരം നടത്തുന്നവര്‍, തുടങ്ങിയവരുടെയൊക്കെ ശ്രദ്ധയും അഭിവാദ്യവും സ്വീകരിച്ച് കോരിച്ചൊരിയുന്ന മഴയത്ത് നഗ്‌നപാദനായി വഴി തേടി അലയുന്ന നാറാപിള്ളയുടെ നിസ്സഹായാവസ്ഥ അപൂര്‍വ നാടകാനുഭവമായി. പ്രസ് ക്ലബ് പരിസരത്ത് കാല്‍ നട നാടകം സമാപിച്ചു.