ARTS06/04/2017

നാടകം 'ചാത്തനും സാവിത്രിയും' ഏപ്രിൽ 12ന്

ayyo news service
തിരുവനന്തപുരം: കവിത്രയങ്ങളിൽ പ്രഥമഗണനീയനായ കുമാരനാശാന്റെ  144?ാം ജന്മദിനം ജനഹൃദയ സമുചിതമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കുമാരനാശാന്റെ  'ദുരവസ്ഥ 'എന്ന ഖണ്ഡകാവ്യത്തിന്റെ  നാടകാവിഷ്‌കാരം 'ചാത്തനും സാവിത്രിയും' ഏപ്രിഷ 12 മുതൽ വേദികളിൽ  അവതരിക്കുന്നു. കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി  രചിച്ച നാടകം സുവചൻ സംവിധാനം ചെയ്യുന്നു. നാടക-സിനിമാരംഗത്തെ  പ്രശസ്ത കലാകാരന്മാർ അരങ്ങിലും അണിയറയിലും പങ്കെടുക്കുന്നു.

പ്രവീൺ, ഡോ. ഷാനവാസ്, ഡോ. വിജയൻ തോമസ്, ബാലകൃഷ്ണ ശബരീശം, നുജൂം, സതീഷ് കല്ലുനാട്, വിഷ്ണു പള്ളിച്ചൽ,  മാളു എസ് ലാൽ മുതുകുളം സേതു, ബിയാട്രിസ് ഗോമസ്, പുഷ്പ തുവല്ലൂർ  എന്നിവർ അഭിനയിക്കുന്നു . സംഗീതം : വിജയ് കരുൺ, പശ്ചാത്തല സംഗീതം : അജയ് തിലക്, രംഗപടം : ഷാരോൺ-ഷിബിൽ. ചമയം: ആർ.എസ്.മധു, ഗായകൻ  കൊല്ലാം  മോഹൻ, രജിത എ.എൽ, അപർണ്ണ  വിജയ്. വസ്ത്രാലങ്കാരം : ദേവൻ കുമാരപുരം. പിആർഒ. റഹിം പനവൂർ, മുഖ്യകാര്യദർശി: തണ്ടർ ബേർഡ്‌സ് വേണു, സഹസംവിധാനം: ശുഭ കെ.പി., നിർമ്മാണ  നിർവഹണം : ജോയ് ഇസഡ്.

ഏപ്രിൽ 12ന് വൈകിട്ട് 5.30നും രാത്രി 8.30നും നാടകത്തിന്റെ രണ്ടു പ്രദർശനങ്ങൾ കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിൽ നടക്കും . നാടകത്തിന്റെ പ്രവേശനപാസുകൾക്ക് പേരും വിലാസവും 9388968399 എന്ന ഫോൺ നമ്പറിൽ എസ്.എം.എസ്. ചെയ്യുക.

Views: 2059
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024