ARTS18/09/2016

കരങ്ങള്‍ ഇല്ലെങ്കിലും കരളലിയിക്കും സംഗീതം

ayyo news service
തിരുവനന്തപുരം: കനകക്കുന്ന് സംഗീതിക വേദിയില്‍ കൺമണിയുടെ കച്ചേരി കേള്‍ക്കാന്‍ ആസ്വാദകര്‍ തിങ്ങിനിറഞ്ഞു.  ആസ്വാദകരുടെ മനസ് നിറച്ച് ശരീരത്തിന്റെ വൈകല്യങ്ങളെ മറന്ന് അവള്‍ പാടി.  ശശികുമാറിന്റെയും രേഖയുടെയും മകളായ കൺമണി ഇപ്പോള്‍ മാവേലിക്കര വിജ്ഞാന വിലാസിനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.  വര്‍ക്കല സി.എസ്. ജയറാമിന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്ന ഈ പ്രതിഭ രണ്ട് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കര്‍ണാടക സംഗീത വിഭാഗത്തില്‍ മൂാം സ്ഥാനക്കാരിയാണ്.  സംഗീതം മാത്രമല്ല ചിത്രകലയിലും മികവ് തെളിയിച്ച മിടുക്കിയാണ് ഈ പതിനഞ്ചുകാരി.  വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഇതിനകം  പലയിടത്തായി നടത്തിയിട്ടുണ്ട്.  

വര്‍ണത്തിനുശേഷം മഹാഗണപതേ എന്ന ഗണപതി സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്.  ശേഷം ദേവി സ്തുതിയും ശ്രീകൃഷ്ണനെക്കുറിച്ചുള്ള കീര്‍ത്തനവും കേള്‍വിക്കാരെ കുളിരയണിയിച്ചു.  ഏഴോളം കീര്‍ത്തനങ്ങള്‍ പാടി കൺമണി ആസ്വാദകരുടെ മനം കവര്‍ന്നു.  പൊതുവേ തില്ലാന പാടി കച്ചേരി അവസാനിപ്പിക്കുതിനുപരിയായി സംഗീത ചക്രവര്‍ത്തിയായ സ്വാതിതിരുനാള്‍ മഹാരാജാവിനെ സ്തുതിച്ചുകൊണ്ടാണ് കച്ചേരിക്ക് വിരാമമിട്ടത്.  

പഠിക്കാന്‍ മിടുക്കിയായ കൺമണിക്ക് നല്ലൊരു ജോലിയോടൊപ്പം അറിയപ്പെടുന്ന ഗായിക ആവുക എതാണ് ആഗ്രഹം.  ദുബായില്‍ അച്ഛന്‍ ശശികുമാര്‍ ജോലി ചെയ്യുന്നതുകൊണ്ട് അമ്മ രേഖയാണ് തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നതെന്ന്  പറയാനും കൺമണി മറന്നില്ല.




Views: 1772
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024