ARTS17/07/2021

തമിഴ് മ്യൂസിക്കല്‍ ആല്‍ബം 'കണ്‍ വിഴിത്താല്‍' റിലീസ് ചെയ്തു; പ്രേക്ഷകരുടെ മനം കവരുന്നു

Rahim Panavoor
ഷഹീന്‍, നയന രാജന്‍
മലയാളികളായ  യുവതീ   യുവാക്കള്‍ ഒരുക്കിയ  തമിഴ് മ്യൂസിക്കല്‍ വീഡിയോ ആല്‍ബം  'കണ്‍ വിഴിത്താല്‍.   റിലീസ്  ചെയ്തു. സുലു  ആന്റ് സല്ലു  പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍  ഷഹീന്‍, നിസാം  എന്നിവര്‍  ചേര്‍ന്ന്   നിര്‍മിച്ച  ആല്‍ബം  യുവ  ചലച്ചിത്ര താരം വിനീത് അനില്‍ ആണ്  സംവിധാനം ചെയ്തത്.  ഹൃദയസ്പര്‍ശമായ അഗാധ പ്രണയം പശ്ചാത്തലമാക്കിയുള്ളതാണ് ആല്‍ബം. കണ്ണു  തുറന്നാല്‍ എന്നാണ്  കണ്‍  വിഴിത്താല്‍ എന്ന  വാചകത്തിന്റെ  അര്‍ത്ഥം.ക്യാന്‍സര്‍  ബാധിച്ച്  മരണപ്പെട്ട  നന്ദു  മഹാദേവ  എന്ന  യുവാവിന് സമര്‍പ്പിച്ചുകൊണ്ടുള്ളതാണ്  ആല്‍ബം . യൂട്യൂബില്‍  റിലീസ്  ചെയ്ത  ആല്‍ബത്തിന്  മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്.

ഷഹീന്‍, നയന രാജന്‍, വിഷ്ണു ഗംഗാധര്‍,  നിസാം,  ഡോ:  അഫിന്‍ സലിം,  ഗൗരി കൃഷ്ണ, വിഷ്ണു  ജി. റാം എന്നിവരാണ് താരങ്ങള്‍. ഗാനരചന, സംഗീതം: അക്ഷയ്രാജ്. ഗായകര്‍ : നജീം അര്‍ഷാദ്,  അമൃത ജയകുമാര്‍.കഥ :ഷഹീന്‍.  ഛായാ ഗ്രഹണം : ശ്രീനി  ജി. എസ്.  എഡിറ്റിംഗ് : അനുരാജ്  രാജശേഖരന്‍. മേക്കപ്പ് , കോസ്റ്റിയൂംസ് : ഷീജ എം ഐ എ. കലാസംവിധാനം: ബിനു ഗിന്നസ്. പ്രൊ ഡക്ഷന്‍ കണ്‍ട്രോളര്‍ : വിഷ്ണു  ഗംഗാധര്‍ .  പി ആര്‍ ഒ : റഹിം പനവൂര്‍. സ്റ്റില്‍സ് : ഐസക്ക് ജോര്‍ജ് . അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ :  സുജി എസ് . നായര്‍,  തുഷാര  ആര്‍.  മ്യൂസിക്ക് പ്രോഗ്രാമിംഗ് : ജോയ് ജിനിത്ത്. വയലിന്‍: നന്ദു ജി. എസ്.  ഹെലിക്യാം : ജോബന്‍  കൊട്ടാരക്കര. തിരുവനന്തപുരം, വര്‍ക്കല എന്നിവിടങ്ങളിലായിരുന്നു   ആല്‍ബത്തിന്റെ ചിത്രീകരണം.
  
ഒരു  കുടയും  കുഞ്ഞുപെങ്ങളും  എന്ന    സീരിയലിലും  യോദ്ധ  എന്ന  മോഹന്‍ലാല്‍ ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുള  വിനീത് അനില്‍   പ്രേക്ഷകര്‍ക്ക്  സുപരിചിത നാണ് . വിനീത് സംവിധാനം  ചെയ്യുന്ന  ആറാമത്തെ  ആല്‍ബമാണിത്. 
Views: 766
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024