ARTS06/05/2021

'ഗൗരിയമ്മ' യുവസംവിധായകന്റെ കവിത വൈറലാകുന്നു

Sumeran PR
കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ.ആര്‍ ഗൗരിയമ്മയ്ക്ക്  യുവസംവിധായകന്‍ സമര്‍പ്പിച്ച പുതു കവിത സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.   മുന്‍ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ കെ.ആര്‍ ഗൗരിയമ്മയുടെ തീക്ഷ്ണമായ രാഷ്ട്രീയ ജീവിതം ആദ്യമായി വെള്ളിത്തിരയിലെത്തിച്ച .'കാലം മായ്ക്കാത്ത ചിത്രങ്ങള്‍ ' എന്ന ഡോക്യു മെന്ററി ഒരുക്കിയ നവാഗത സംവിധായകന്‍ അഭിലാഷ് കോട വേലിയാണ് വീണ്ടും ഗൗരിയമ്മയ്ക്ക് സ്‌നേഹാദരങ്ങളോടെ പുതിയ കവിതയുമായി എത്തിയിരിക്കുന്നത്.'ഗൗരിയമ്മ ' എന്ന പേരിലുള്ള കവിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രോപ്പിക്കാന ഫിലിംസിന്റെ ബാനറില്‍ റഹിം റാവുത്ത റായിരുന്നു 'കാലം മായ്ക്കാത്ത ചിത്രങ്ങള്‍' നിര്‍മ്മിച്ചത്.2016 ലാണ് ഇത് റിലീസ് ചെയ്തത് ഗൗരിയമ്മയുടെ സമഗ്ര ജീവിതം വരച്ചിടുന്നതായിരുന്നു ആ ഡോക്യുമെന്ററി. ഗൗരിയമ്മയുടെ അറിയപ്പെടാത്ത രാഷ്ടീയജീവിതമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.രാഷ്ട്രീയ രംഗത്ത് ഈ ചിത്രം
ഏറെ ശ്രദ്ധേയമായിരുന്നു. വൈറലായ പുതിയ കവിതയ്ക്ക് വേണു തിരുവിഴയാണ് സംഗീതം നല്‍കിയിരിക്കുന്നത്.കവിത ആലപിച്ചിരിക്കുന്നത് കൂറ്റുവേലി ബാലചന്ദ്രനാണ്. ഈകവിതയുടെയും കാലം മായ്ക്കാത്ത ചിത്രങ്ങള്‍, എന്ന ഹൃസ്വചിത്രത്തിന്റെയും രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കന്നത്. അഭിലാഷ് കോടവേലിയാണ്. ഷോട്ട് ഫിലിമിലൂടെയും കവിതയിലൂടെയും ഗൗരിയമ്മയുടെ സമര്‍പ്പിത ജീവിതമാണ് സംവിധായകന്‍ പറയുന്നത്. 
Views: 797
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024