ARTS27/03/2017

മനസ്സ് ലോക നാടകദിനം ആചരിച്ചു

ayyo news service
തിരുവനന്തപുരം:മനസ്സിന്റെയും (മലയാള നാടക സഹൃദയ സംഘം) പബ്ലിക് റിലേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകനാടകദിനം ആചരിച്ചു. തീർത്ഥപാദമണ്ഡപത്തിൽ നടന്ന സാംസ്കാരിക സമ്മേളനം മനസ്സ് പ്രസിഡന്റ് വേട്ടകുളം സദാനന്ദന്റെ അദ്യക്ഷതയിൽ പ്രൊഫ. ജി എൻ പണിക്കർ ഉദ്ഘാടനം ചെയ്തു. കാഥികൻ അയിലം ഉണ്ണികൃഷ്ണൻ കലാമണ്ഡലം സത്യഭാമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രൊഫ.സുന്ദരേശൻ ആശംസ പ്രസംഗം നിർവഹിച്ചു.  ജനറൽ  സെക്രട്ടറി  രമേശ് പൂജപ്പുര സ്വാഗതവും. സെക്രട്ടറി ആറ്റുകാൽ സുരേഷ് നന്ദിയും പറഞ്ഞു.

ചടങ്ങിനെ തുടർന്ന് വൈക്കം മാളവികയുടെ അമ്പതാമത് നാടകം 'മിന്നതെല്ലാം പൊന്നല്ല' അരങ്ങേറി.  കഴിഞ്ഞ വർഷത്തെ മികച്ച നാടകമെന്ന് ഖ്യാതി നേടിയ അതിന്റെ  275 ആം വേദിയായിരുന്നു ഇന്നലെ. ഫ്രാൻസിസ് ടി മാവേലിക്കര രചന നിർവഹിച്ച നാടകം വത്സൻ നിസരി സംവിധാനം ചെയ്തിരിക്കുന്നു. പ്രദീപ് മാളവിക നിർമിച്ചിരിക്കുന്ന നാടകത്തിലെ പ്രധാന നടനും അദ്ദേഹം തന്നെ. മമ്മൂട്ടിയാണ് ഈ നാടകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
Views: 1691
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024