ARTS11/10/2016

സൂര്യാ ദേശിയ നാടകോത്സവത്തിന് അരങ്ങുണർന്നു

ayyo news service
തിരുവനന്തപുരം:2017 ജനുവരി വരെ 111 ദിവസം നീണ്ടു നിൽക്കുന്ന സൂര്യോത്സവത്തിലെ ദേശീയ നാടോകോത്സവത്തിന് ഗണേശത്തിൽ അരങ്ങുണർന്നു.  ജോസ് കോശി സംവിധാനം ചെയ്ത്  തൃശൂറിലേ ഇൻവിസിബിൾ ലൈറ്റിംഗ് സൊലൂഷൻസ് അവതരിപ്പിച്ച ചരിത്രപുസ്തകത്തിലേക്ക് ഒരേട് ആയിരുന്നു ആദ്യനാടകം.  196o കളിൽ കേരളമാകെ സൈക്കിൾ യജ്ഞവുമായി ഊരുചുറ്റി മലയാളികളെ വിസ്മയത്തുമ്പത്ത് നിർത്തി അന്നുള്ള അന്നത്തിന് വകനേടിയിരുന്ന കൊച്ചന്തോണി ആശാന്റേയും  സംഘത്തിന്റെയും ജീവിതമാണിത്. 

കാലം മാറുമ്പോൾ പുതുമ നഷ്‌ടപ്പെടുന്ന സൈക്കിൾ യജ്ഞവും ജനങ്ങൾ തിരസ്ക്കരിക്കുകയും പതിയെ വിസ്‌മൃതിയിലേക്ക് മറയുകയും ചെയ്ത സൈക്കിൾ യജ്ഞ കലാകാരന്മാരുടെ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയായിരുന്നു ഈ നാടകം. കേരളത്തിന്റെ ചരിത്രപുസ്തകങ്ങളിൽ ഒരിടത്തുപോലും സൈക്കിൾ യജ്ഞത്തെക്കുറിച്ചോ, അവരുടെ ജീവിതത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടില്ലെന്നും നാടകം ചൂണ്ടിക്കാട്ടുന്നു.

പഴയ കാലഘട്ടത്തിന്റെ കേരള സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലം പ്രോപ്പർട്ടിസ്,കോസ്റ്റൂം,സംഭാഷണം എന്നിവയിലൂടെ അനുഭവേദ്യം ആക്കുന്നുണ്ട്.  പ്രേക്ഷകരെയും നാടകത്തിലേക്ക് ബന്ധിപ്പിക്കുന്ന പുതുമയാർന്ന അവതരണ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.  മലയാളിസമൂഹത്തിനുനേരെ  ഹാസ്യാത്മകമായി കുറിക്കുകൊള്ളുന്ന ചില ചോദ്യങ്ങളും നാടകമുയർത്തുന്നുണ്ട്.  ജെയിംസ് എലിയാ നാടക രചന നിർവഹിച്ചിരിക്കുന്നു.ഐ വി കൊച്ചുബാവയുടെതാണ് മൂലകഥ.

ഇന്ന് (12) മലപ്പുറത്തെ ലിറ്റിൽ സ്‌കൂൾ ഓഫ് തീയറ്റർ  ചില്ലറ സമരം എന്ന നാടകം അവതരിപ്പിക്കും.  ഇന്ന് മുതൽ കോ-ബാങ്ക് ഹാളാണ് വേദിയാവുക.
Views: 1899
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024