ARTS20/12/2017

നവോത്ഥാനമള്‍ട്ടി-മീഡിയ ദൃശ്യാവിഷ്‌കാരം 22 ന്

ayyo news service
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തിന് കരുത്തു പകര്‍ന്ന കാലത്തിന്റെ  പുനരാവിഷ്‌ക്കാരത്തിന് തലസ്ഥാന നഗരി ഒരുങ്ങി. സംഗീതം നൃത്തം നാടകം ചിത്രകല,  ചലച്ചിത്രം, ശബ്ദ വെളിച്ച വിന്വാസങ്ങള്‍ എന്നീ രംഗങ്ങളിലായി നൂറോളം പ്രതിഭകളാണ് നവോത്ഥാന ദൃശ്യസന്ധ്യ എന്ന ഈ അപൂര്‍വ്വ കലാവിരുന്നില്‍ ഒത്തുചേരുന്നത്. 

നവോത്ഥാന കാലഘട്ടത്തെ മുന്നോട്ടു നയിച്ച ശ്രീനാരായണ ഗുരു, ഭാരതീയാര്‍, ബോധേശ്വരന്‍, വള്ളത്തോള്‍, കുമാരനാശാന്‍, വിദ്വാന്‍ പി.കേളുനായര്‍, പി.കുഞ്ഞിരാമന്‍ നായര്‍, മുഹമ്മദ് ഇഖ്ബാല്‍, ബൂപന്‍ ഹസാരിക, അംശിനാരായണപിള്ള, വയലാര്‍, ഒ.എന്‍.വി, തുടങ്ങിയവരുടെ രചനകള്‍ സംഗീതത്തിലും, രംഗകലകളിലും   സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തിയ ദൃശ്യാവതരണങ്ങളും വി.ടി. ഭട്ടത്തിരിപ്പാട്, കെ,ടി. മുഹമ്മദ് തുടങ്ങിയവരുടെ നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങളും ഇഴചേര്‍ത്ത്, ചലച്ചിത്ര സാദ്ധ്യതകള്‍  പ്രയോജനപ്പെടുത്തിയാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നവോത്ഥാന ദൃശ്യസന്ധ്യ ഡിസംബര്‍  22 നു വൈകിട്ട് 5.30 ന് ടാഗോര്‍ തിയേറ്ററില്‍ അരങ്ങേറുക. 

സ്വാമി വിവേകാന്ദനന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികം പ്രമാണിച്ചു സാംസ്‌കാരിക വകുപ്പിന് വേണ്ടി ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ചലച്ചിത്ര നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂരാണ് നവോത്ഥാന ദൃശ്യസന്ധ്യയുടെ സാക്ഷാത്കാരം നിര്‍വഹിച്ചത്.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറും ഭാരത് ഭവനും ചേര്‍ന്നാണ് ദൃശ്യവിരുന്ന് ഒരുക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ. ബാലന്‍,വി.എസ്. ശിവകുമാര്‍ എം.എല്‍.എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് , ഉന്നത വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കും. ഇതിനു മുന്നോടിയായി ഉത്തിഷ്ഠതജാഗ്രത ഹ്രസ്വഡോക്യുമെന്ററിയും പ്രദര്‍ശിപ്പിയ്ക്കും. 

Views: 1689
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024